ലീഗിന് തോല്‍വിപ്പേടി; എല്ലാം അവരുടെ തിരക്കഥ: ജലീല്‍ പറയുന്നു

jaleel2
SHARE

വിവാദങ്ങള്‍ക്ക് മനോരമ ന്യൂസിനോട് മനസു തുറന്ന് മന്ത്രി കെ.ടി.ജലീല്‍. അന്വേഷണ ഏജന്‍സികളുടെ ചോദ്യംചെയ്യല്‍വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ല. തനിക്കെതിരായ സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലിംലീഗാണെന്നു കെ.ടി.ജലീല്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ അറിയിച്ചിട്ടാണ് ചോദ്യം ചെയ്യലിനു ഹാജരായതെന്നും എന്‍.ഐ.എയെ അവിശ്വസിക്കാന്‍ പ്രത്യേക കാരണമില്ലെന്നും ജലീല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം. 

സ്വര്‍ണക്കടത്തു പ്രതികളുമായുള്ള ബന്ധം, ഖുറാന്‍ വിതരണം, പ്രോട്ടോക്കോള്‍ ലംഘനം, ചോദ്യം ചെയ്യല്‍ ഒളിച്ചുവെച്ചത്, തുടങ്ങി വിവാദമായ വിഷയങ്ങള്‍ക്കെല്ലാം മനോരമ ന്യൂസിനു അനുവദിച്ച പ്രത്യക അഭിമുഖത്തില്‍ മന്ത്രി കെ.ടി.ജലീല്‍ മറുപടി പറഞ്ഞു. ചോദ്യം ചെയ്യല്‍ വിവരം വെളിപ്പെടുത്താത്തത് കേസന്വേഷണത്തെ ബാധിക്കുമെന്നു കണ്ടാണെന്നും വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും കെ.ടി.ജലീല്‍ പറഞ്ഞു. 

മലപ്പുറത്തെ പല മണ്ഡലങ്ങളിലും പരാജയം മുന്നില്‍ കാണുന്ന ലീഗ്,തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നു ആരോപിച്ചു. മൊഴി കൊടുക്കാന് പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നു വ്യക്തമാക്കിയ ജലീല്‍ തനിക്കെതിരെ എന്.ഐ.എയ്ക്ക്  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ്  ചോദ്യംചെയ്തത്െന്നും വ്യക്തമാക്കി. 

സ്വര്ണക്കടത്തില്‍ ഒരു പങ്കുമില്ല,  രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിയുമില്ല. മനഃസാക്ഷിയുടെ മുന്നില്‍ തെല്ലുപോലും പ്രതിക്കൂട്ടിലല്ലെന്നും ശരിയും സത്യവും  ഒപ്പമുണ്ടെങ്കില്‍ എന്തുവന്നാലും ഇടതുപക്ഷം സംരക്ഷിക്കുമെന്നും കെ.ടി.ജലീല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...