മലയാളി മനസ്സുള്ള ഡിജിപി, ചീഫ് സെക്രട്ടറി: ഓണത്തിന് കുടുംബത്തോടൊപ്പം

dgp-secretary
SHARE

കേരളത്തിലെ ഐഎഎസ്-ഐപിഎസ് മേധാവികൾ കുടുംബസമേതം ഓണവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡിജിപി ലോക്നാഥ് ബെഹ്റയും വെല്ലുവിളി നിറഞ്ഞ ഓണക്കാലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഈ കോവിഡ്കാലം കുടുംബത്തോടൊപ്പം കൂടുതൽ അടുപ്പിച്ചുവെന്നും ഓണം കുടുംബത്തിലേക്ക് കൂടുതൽ ചുരുക്കാൻ പറ്റിയെന്ന് ബെഹ്റ പറയുന്നു. 

ഓണസദ്യയും പൂക്കളവുമൊക്കെ വീട്ടിൽ തന്നെ ഒരുക്കാൻ സാധിക്കുന്നു. താൻ മനസ്സുകൊണ്ട് മലയാളിയായെന്നാണ് വിശ്വാസ് മേത്ത പറയുന്നത്. ഇത്ര പച്ചപ്പും ഹരിതാഭവും നിറഞ്ഞ സ്ഥലം വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല ലോക്നാഥ് ബെഹ്റയും വിശ്വാസ് മേത്തയും തുടക്കകാലത്ത് ഒരുമിച്ച് പൊലീസിൽ ജോലി ചെയ്തിരിന്നുവെന്നും മികച്ച സുഹൃത്തുക്കളാണെന്നും പറയുന്നു. 

മനോരമ ന്യൂസ് പ്രത്യേക പരിപാടി 'വിശ്വാസ-ലോകത്തെ ഓണം' വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...