തിയേറ്ററുകള്‍ അടച്ചിട്ടിട്ട് 150 ദിവസം; ഇടവേളക്കപ്പുറം എന്ന് കഥ തുടരും?

theatre-and-covid
SHARE

സിനിമയ്ക്ക് 150 എന്ന സംഖ്യ ആഘോഷത്തിന്റേതാണ്. എന്നാലിപ്പോള്‍ ആഘോഷമോ ആരവമോ ആവേശമോ ഒന്നുമില്ലാത്ത ഒരു 150 നമ്മുടെ സിനിമാ മേഖലയ്ക്ക് മേല്‍ വന്ന് പതിച്ചിരിക്കുന്നു. അനിശ്ചിതത്വവും ആശങ്കയും നിറഞ്ഞ 150. അതെ, നാളെ നമ്മുടെ സിനിമാ തിയറ്ററുകള്‍ അടച്ചിട്ടിട്ട് 150 ദിവസം തികയുകയാണ്. തൊഴിലില്ലാത്ത, വരുമാനമില്ലാത്ത നൂറ്റമ്പത് ദിനങ്ങള്‍. അത് സൂപ്പര്‍ താരങ്ങള്‍ തൊട്ട് ദിവസവേതനക്കാരായ ഏറ്റവും താഴെത്തട്ടിലെ സിനിമാ പ്രവര്‍ത്തകന്‍ വരെ. തീയറ്റററുകള്‍ അടഞ്ഞുകിടക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആയിരക്കണക്കിന് പേരാണ് ബുദ്ധിമുട്ടുന്നത്. എവിടെയാണ്, എന്നാണ് ഈ ഇടവേള തീര്‍ന്ന് കഥ തുടരുക? 

ചലച്ചിത്ര വ്യവസായത്തിനു കോവിഡ് ഇരുൾ വീഴ്ത്തിയിക്കുകയാണ്. എന്നു തുറക്കുമെന്ന് വ്യക്തതയില്ല. നാമമാത്രമായ‌ി സിനിമാ ചിത്രീകരണം ആരംഭിച്ചുവെങ്കിലും നിയന്ത്രണങ്ങള‌ിൽ ശ്വാസംമുട്ടുന്ന അവസ്ഥ. സിനിമ ഉപജീവന മാർഗമായ ആയിരക്കണക്കിനു തൊഴിലാളികൾ വരുമാനമില്ലാതെ ദുരിതത്തിലായതും കോവിഡിന്റെ വെള്ളിത്തിരക്കാഴ്ച. ജിഎസ്ടി ഇളവ്, വിനോദ നികുതി ഒഴിവാക്കൽ, വൈദ്യുതി ഫിക്സഡ് ചാർജ് ഈടാക്കുന്നതു ദീർഘിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഫിലിം ചേംബർ ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകൾ മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടു മാസങ്ങളായെങ്കിലും നടപടി പോയിട്ടു മറുപടി പോലുമില്ല. ജിഎസ്ടിക്കു പുറമേ, വിനോദ നികുതി ഈടാക്കിയാണു സംസ്ഥാന സർക്കാർ സിനിമയെ പിഴിയുന്നത്. ‌ ഇളവുകൾ ലഭിക്കാതെ തിയറ്ററുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 30 ശതമാനം കാണികൾക്കു മാത്രം പ്രവേശനം അനുവദിക്കുകയെന്ന നിർദേശം നടപ്പാക്കി തിയറ്ററുകൾ തുറന്നാൽ വരുമാനം ഗണ്യമായി കുറയും. അതേസമയം, അണുമുക്തമാക്കൽ തുടങ്ങിയ അധികച്ചെലവുകൾ ഉണ്ടാകുകയും ചെയ്യും. തിയറ്ററുകളുടെ ഫിക്സഡ് ചാർജ് ഈടാക്കുന്നതു 2022 ഏപ്രിൽ വരെ ഒഴിവാക്കണമെന്നതാണു മറ്റൊരു പ്രധാന ആവശ്യം. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്സഡ് ചാർജായി ലക്ഷങ്ങൾ നൽകേണ്ട ഗതികേടിലാണു തിയറ്ററുകൾ. റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പ മൊറട്ടോറിയം കാലാവധിയും വിവിധ ഏജൻസികളിൽ നിന്നു ലൈസൻസുകൾ പുതുക്കേണ്ട കാലാവധിയും അടുത്ത മാർച്ച് 31 വരെ നീട്ടണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടിരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...