മലയാളിയെ അതിശയിപ്പിച്ച 'വക്കീൽ' സിനിമക്കാരൻ; നോവായി സച്ചി

sachiprg-19
SHARE

സിനിമാ തിയേറ്ററുകൾ അടച്ചിട്ടിട്ട് മാസങ്ങളായി. പ്രേക്ഷകർ ഒരുപക്ഷേ അവസാനം കണ്ട സിനിമ അയ്യപ്പനും കോശിയുമായിരിക്കും. കലാമൂല്യമുള്ള ആ വാണിജ്യ സിനിമ പ്രേക്ഷകരുടെ മനം കവർന്നു. തൊട്ടുമുൻപ് റിലീസായ ഡ്രൈവിങ് ലൈസൻസും ഏകദേശം ഇങ്ങനെ ആയിരുന്നു. സച്ചി- സേതു എന്നീ പേരുകൾ കേട്ടിട്ടുണ്ടെങ്കിലും അതിൽ സച്ചിയുടെ മുഖം മലയാളികൾ തിരഞ്ഞ് തുടങ്ങിയത് അയ്യപ്പൻ നായരുടെയും കോശി കുര്യന്റെയും കൂടെ അട്ടപ്പാടിയിലൂടെ സഞ്ചരിച്ചതിന് ശേഷം ആയിരുന്നു. എഴുത്തുകൊണ്ടും സംവിധാന ശൈലി കൊണ്ടും മലയാള സിനിമയെ അതിശയപ്പെടുത്തിയ ആ വക്കീൽ സിനിമക്കാരനെ നമ്മൾ അടുത്തറിഞ്ഞ് തുടങ്ങി. സംവിധാനം സച്ചി എന്ന് വീണ്ടും തിേയറ്ററിൽ എഴുതിക്കാണിക്കാൻ കാത്തിരുന്നു. ട്വിസ്റ്റോട് ട്വിസ്റ്റായിരുന്നു സച്ചി സിനിമകളുടെ പ്രത്യേകത. ഒടുവിൽ ആ ജീവിതത്തിനും അപ്രതീക്ഷിത ഗതിമാറ്റം. കാണാം പ്രത്യേക പരിപാടി..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...