വിവാദങ്ങളെ മുഖവിലയ്ക്കെടുക്കില്ല; നയം വ്യക്തമാക്കി പുതിയ ചീഫ് സെക്രട്ടറി

viswas-prg
SHARE



കേരളത്തിലെ ആവര്‍ത്തിക്കുന്ന വിവാദങ്ങളില്‍ അതൃപ്തി പരസ്യമാക്കി ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. വിവാദങ്ങള്‍ കാരണം തീരുമാനങ്ങളെടുക്കാന്‍ പേടിയാണെന്ന് ചീഫ് സെക്രട്ടറിയായ ശേഷം വിളിച്ച ആദ്യ യോഗത്തില്‍ തന്നെ സെക്രട്ടറിമാര്‍ വ്യക്തമാക്കിയെന്ന് അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ വിവാദങ്ങളെ കാര്യമായി മുഖവിലയ്ക്കെടുക്കാന്‍ തീരുമാനമില്ല. പണം സമ്പാദിക്കാനോ അധികാരം പിടിക്കാനോ അല്ല കേരളത്തിലെത്തിയത്. ജോലി ചെയ്ത് 20 വര്‍ഷത്തിന് ശേഷമാണ് തനിക്ക് സ്വന്തമായി വീടുണ്ടായതെന്നും അതിനാല്‍ ഭയമില്ലെന്നും അദേഹം പറഞ്ഞു. വിഡിയോ അഭിമുഖം കാണാം.

മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയില്‍ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണല്‍ നീക്കം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥര്‍ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്.പിയെയും ശാസിക്കുകയും ചെയ്തു. ടോം ജോസിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണല്‍ നീക്കല്‍ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...