മരുന്ന് കൊടുത്ത് ഉറക്കി; മൂർഖൻ രണ്ട് വട്ടം കൊത്തുന്നത് കണ്ടിരുന്നു; ക്രൂരകഥ

uthra-crime-story
SHARE

അന്ന് അവളുടെ കൈപിടിച്ച് നല്‍കിയത് സുരക്ഷിതകരങ്ങളിലാണെന്നായിരുന്നു ഈ രക്ഷിതാക്കളുടെ വിശ്വാസം.നൂറുപവന്‍ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കാറും സ്വത്തും അങ്ങനെ തങ്ങള്‍ക്കുണ്ടായിരുന്നത്  എല്ലാം അവര്‍ മകള്‍ക്ക് നല്‍കി, സൂരജിന് നല്‍കി..മകളെ സ്നേഹിക്കുന്നുണ്ടെന്ന് വരുത്തി തീര്‍ത്ത് കൂടുതല്‍ പണം വാങ്ങാനായിരുന്നു സൂരജിന്‍റെ ശ്രമമെന്ന് മനസിലാക്കാന്‍ ഇവര്‍ വൈകി...മകള്‍ക്ക്  സ്ത്രീധനമായിട്ടല്ല മനസറിഞ്ഞ് കൊടുത്തതായിരുന്നു എല്ലാം.....മകള്‍ അവിടെ സുരക്ഷിതയായിരിക്കട്ടെ  എന്ന് കരുതി..

സന്തോഷത്തില്‍ നിന്ന് കൂട്ടക്കരച്ചിലിലേക്ക് മാറിയത് വളരെപ്പെട്ടന്നാണ്..സ്വത്തിന്‍റെ പേരില്‍ ഉത്രയുമായി സൂരജിന് പ്രശ്നങ്ങളുണ്ടായിരുന്നു...മകള്‍ക്ക് കുറവൊന്നും വരരുതെന്ന് വാശിയുണ്ടായിരുന്ന വിജയസേനന്‍ സൂരജ്  ചോദിക്കുന്നതെല്ലാം നല്‍കി..പക്ഷേ സൂരജിന്‍റെ ആവശ്യങ്ങള്‍ കൂടിക്കൊണ്ടേയിരുന്നു..ഇതിനിടെ ഉത്ര ഒരു കുഞ്ഞിനും ജന്‍മം നല്‍കി...സന്തോഷത്തിനുവേണ്ടി ഇവര്‍ എന്തെല്ലാം നല്‍കിയതോ അതെല്ലാം സൂരജിന് സുഖിക്കാനുള്ളതായിരുന്നു...മകളുമായി സൂരജിന്‍റെ വഴക്ക് അറിഞ്ഞതോടെ ഈ മാതാപിതാക്കള്‍ക്ക് ആവലാതിയായി..മകളുടെ ഒാരോ മാറ്റങ്ങളും സസൂക്ഷമം വീക്ഷിച്ചു...അന്ന് , അഞ്ച് മാസം മുമ്പ് മകള്‍ക്ക് പാമ്പുകടിയേറ്റപ്പോള്‍  അപകടം എന്ന് മാത്രമേ ഇവരും കരുതിയുള്ളൂ...അന്നും ഉത്ര ജീവിതത്തിലേക്ക് മടങ്ങിയെത്തി... മൂന്നു മാസം മുമ്പ് വീണ്ടും ഉത്രയ്ക്ക് വീഷം തീണ്ടിയപ്പോള്‍ അപകടം മണത്തു...പക്ഷേ തെളിവുകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല..

നീണ്ട ആശുപത്രി വാസത്തിനിടെ ഉത്രവീണ്ടും സ്വന്തം വീട്ടിലെത്തി..ഒന്നരവയസുവയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു...  ഇനി സൂരജിനെക്കുറിച്ച് പറയാം..ചെറിയ മാനസീകദൗര്‍ബല്യമുള്ള ഉത്രയെ സൂരജ് കണ്ടത് ഭാര്യയായിട്ടല്ല...പണം കണ്ടെത്താനുള്ള വഴിയായിരുന്നു...എല്ലാവിട്ടുവീഴ്ചകള്‍ക്കും  തയാറായി..നൂറുപവനിലേറെ സ്വര്‍ണം വാങ്ങി...കാറുവാങ്ങി..മൂന്നേക്കര്‍ റബര്‍ തോട്ടം ഉത്രയുടെ പിതാവ് എഴുതി നല്‍കി. പിന്നെ മാസം തോറും എട്ടായിരം രൂപ....ഉത്രയുടെ വീട്ടുകാരുടെ പണം ഉപയോഗിച്ച് അടിച്ചുപൊളിച്ചു സൂരജ്...പിന്നെ മറ്റൊരു വിവാഹത്തിനുള്ള ഒരുക്കമായി..വിവാഹമോചനം നേടിയാല്‍ ഉത്രയില്‍ നിന്ന് വാങ്ങിയതെല്ലാം മടക്കി നല്‍കണമെന്ന് സൂരജ് ഭയന്നു... അതുകൊണ്ട് ഉത്രയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു..അതിന് കണ്ടെത്തിയ വഴിയും വിചിത്രം..ആരും അറിയാതെ ഉത്രയെ അവസാനിപ്പിക്കാനുള്ള ക്രൂരമായ മാര്‍ഗം...

പമ്പിനെ കൊണ്ട് കടുപ്പിച്ചാല്‍ ആരും അറിയാതെ ഉത്രയെ ഇല്ലാതാക്കാമെന്ന് സൂരജ് കണക്കുകൂട്ടി... അഞ്ചുമാസം മുമ്പ് മൂര്‍ഖനെ  അടൂരിലെ വീട്ടുമുറ്റത്ത് ഇട്ടു..അന്ന് ഉത്ര കണ്ടതിനെ തുടര്‍ന്ന് സൂരജ് തന്നെ പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി... ..അന്ന് മരിക്കാതെ ഉത്ര രക്ഷപെട്ടു...

അന്നായിരുന്നു  ഉത്രയെ കൊലപ്പെടുത്താനുള്ള രണ്ടാമത്തെ ആസൂത്രണം....പാമ്പുപിടുത്തക്കാരനില്‍ നിന്ന് എലിയെ പിടിക്കാനെന്ന വ്യാജേന അണലിയെ വാങ്ങി.......മൂര്‍ഖനേക്കാളും വേഗത്തില്‍ അണലി കടിക്കുമെന്നും മരണം ഉറപ്പാണെന്നും സൂരജ് പഠിച്ചു മനസിലാക്കി...അണിലിയെ  വാങ്ങി സൂരജ് നേരത്തെ ആസൂത്രണം ചെയ്തതനുസരിച്ച് വീട്ടുമുറ്റത്തുവീട്ടു...രാത്രി എട്ടുമണിയോടെ  ഉത്രയെ മനപൂര്‍വം മുറ്റത്ത് എത്തിച്ച് അണലിയെ തുറന്നുവിട്ടു...ഉത്ര ചവിട്ടിയതോടെ സൂരജ് പ്രതീക്ഷിച്ച പോലെ അണലി ഉത്രയുടെ കാലില്‍ ആഞ്ഞുകടിച്ചു..

വിഷമില്ലാത്ത പാമ്പാണെന്നും പേടിക്കാനില്ലെന്നും ഉത്രയെ വിശ്വസിപ്പിച്ച പെയിന്‍ കില്ലര്‍ കൊടുത്തു ഉറക്കാന്‍ കിടത്തി സൂരജ്..ആരും ഒന്നും അറിഞ്ഞില്ല...രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ സൂരജിന്‍റെ വിശ്വാസം ഉത്ര മരിച്ചെന്ന്  തന്നെയായിരുന്നു..പക്ഷേ അന്നും ഭാഗ്യം ഉത്രക്ക് കൂടെ നിന്നു..രണ്ടുമാസം നീണ്ട ചികില്‍സക്കൊടുവില്‍ എപ്രില്‍ ഇരുപത്തിനാലിന് ഉത്രയെ കൊല്ലം അഞ്ചലിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി...അന്നു തന്നെ ഏപ്രില്‍ 24 ന് സൂരജ് അടുത്ത മൂര്‍ഖന്‍ പാമ്പിനെ വാങ്ങി... അടുത്ത ആസൂത്രണം തുടങ്ങി..

മാര്‍ച്ച് രണ്ടിന് സൂരജ് കുപ്പിയിലാക്കിയ പാമ്പിനേയും കൊണ്ട് ബാഗുമായി ഉത്രയുടെ വീട്ടിലെത്തി..ആര്‍ക്കും സംശയം തോന്നിയില്ല.മാര്‍ച്ച് മൂന്നിന് രാത്രി സൂരജ് നടപ്പിലാക്കി ആ ക്രൂരകൃത്യം..ഭക്ഷണം കഴിഞ്ഞ് പത്തുമണിയോടെ ഉറങ്ങിയിരുന്ന ഉത്രയെ കിടക്കാന്‍ വിടാതെ സൂരജ് പന്ത്രണ്ടുമണിവരെ സംസാരിച്ചിരുന്നു..സുരക്ഷിതമായി കൊലപാതകം നടത്താനൂള്ള കാത്തിരിപ്പ് ...മരുന്ന് കഴിച്ച് ഉറക്കം പിടിച്ച ഉത്രയുടെ കാലിലേക്ക് മൂര്‍ഖന്‍ പാമ്പിനെ എടുത്ത്  കുടഞ്ഞ് വേദനിപ്പിച്ച് എറിഞ്ഞു..രണ്ടു തവണ മൂര്‍ഖന്‍ ഉത്രയുടെ  കാലില്‍ ആഞ്ഞുകൊത്തി..

രാത്രി മുഴുവന്‍ ഉത്ര ജീവനുവേണ്ടി പിടിയുന്നതിന് കണ്ട് സൂരജ് കാത്തിരുന്നു..പാമ്പ് മുറിക്കുള്ളില്‍ തന്നെ അലമാരയിലേക്ക് കയറുന്നതും സൂരജ് കണ്ടിരുന്നു...പിറ്റേന്ന് രാവിലെ ഉത്രയുടെ മരണം  അറിഞ്ഞതും അമ്മ..എല്ലാമറിഞ്ഞിട്ടും സൂരജ് ഒന്നുമറിയാത്തവനെ പോലെ ഇരുന്നു..

പിന്നീട് ദുരൂഹതകള്‍ ഏറി...ഉത്രയുടെ മാതാപിതാക്കളുമായി സൂരജ്  സ്വത്തിനെ ചൊല്ലി നടത്തിയ വഴക്കും സംശയം വര്‍ധിച്ചു...മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് വിജയസേനന്‍ രംഗത്തെത്തി...

പിന്നെ സൂരജിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം...വീട്ടുകാര്‍ ഒാരോ തെളിവുകളും ഒാര്‍ത്തെടുത്തു... പൊലീസ് അന്വേഷണത്തില്‍ ആദ്യം തന്നെ സംശയം ജനിച്ചു..പക്ഷേ സൂരജും വീട്ടുകാരും ഒന്നും സംഭവിച്ചില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു... 

പക്ഷേ കരുക്കള്‍ പൊലീസ് മുറുക്കിയിരുന്നു.മൊഴികളിലെ വൈരുധ്യം സംശയം കൂട്ടി...സൂരജിന്‍റെ  കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ സൂരജ് സത്യം വെളിപ്പെടുത്തി...

എല്ലാം നല്‍കി വളര്‍ത്തി ഈ  അമ്മ  മകളെ...സ്നേഹം കൊണ്ട് പൊതിഞ്ഞു പിതാവ്...അതിര്‍ത്തിവിട്ട് സ്നേഹിച്ചു അയല്‍വാസികളും ഉത്രയെ അറിയുന്നവരുമെല്ലാം... 

പാമ്പുകടിയേറ്റ് ചികില്‍സക്ക് ശേഷം  ആശുപത്രി വിട്ട അന്നു തന്നെ സൂരജ് അടുത്ത പാമ്പിനെ വാങ്ങി..കാത്തിരിക്കാനുള്ള സാവകാശം സൂരജിനുണ്ടായിരുന്നില്ല..എല്ലാ ആസൂത്രണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും ചിലതെളിവുകള്‍ സൂരജ് അവശേഷിപ്പിച്ചു...പാമ്പിനെ കൊണ്ടുവന്ന കുപ്പി ഉത്രയുടെ വീടിന്‍റെ സമീപത്തുനിന്ന് കണ്ടെടുത്തതും നിര്‍ണായതെളിവായി... 

ഉത്രയെ കൊല്ലാനാണ് പാമ്പിനെ വാങ്ങിയതെന്ന് തെളിയിക്കാവുന്ന മൊഴികളും പൊലീസിന് ലഭിച്ചു...സൂരജിന് പാമ്പിനെ പതിനായിരം രൂപക്ക് വീട്ട സുരേഷിനേയും പൊലീസ് അറസ്റ്റു ചെയ്തു..മുമ്പ് വാങ്ങിയ പാമ്പിന്‍റെ വിവരങ്ങളും സുരേഷിന്‍റെ മകന്‍ വെളിപ്പെടുത്തി... 

ഭാര്യയെ കൊലപ്പെടുത്തിയ അതേ വീട്ടിലെത്തിച്ചപ്പോള്‍ സൂരജും  പൊട്ടിക്കരഞ്ഞു...കുറ്റം നിഷേധിച്ചു... പൊലീസ് തെളിവുകള്‍ ഒാരോന്നായി ശേഖരിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി...

ഇനി ഉത്രയില്ല ...ഒന്നര വയസുകാരന്‍ മകന്‍ മാത്രം...ആ കുഞ്ഞിനെ എങ്ങനെ ഇനി സൂരജിന്‍റെ വീട്ടില്‍ നിര്‍ത്തുമെന്ന ഈ പിതാവിന്‍റെ ആശങ്കയ്ക്കും അടിസ്ഥാനുമുണ്ട് ..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...