ഒരു വൈറസും ലോകം മുഴുവനും തമ്മിലുള്ള പോരാട്ടം; യുദ്ധത്തിൽ ആര് ജയിക്കും?

facebook-townhall
SHARE

ഒരു വൈറസും ലോകമഹാശക്തികളും തമ്മിലുള്ള യുദ്ധം. ലോകം ഒറ്റക്കെട്ടായുള്ള പോരാട്ടം.. ഈ യുദ്ധത്തിൽ ആര് ജയിക്കും? ഈ പ്രതിരോധത്തിന്റെകേരള മാതൃക ലോകത്തെയറിയിച്ച് മനോരമന്യൂസ്–ഫെയ്സ് ബുക്ക് ടൗണ്‍ഹാള്‍. ആരോഗ്യമന്ത്രിയും ശശി തരൂര്‍ എംപിയും പ്രമുഖആരോഗ്യവിദഗ്ധരും കൊറോണപ്രതിരോധത്തില്‍ വിജയം കണ്ട ഉദ്യോഗസ്ഥരും തല്‍സമയം പങ്കെടുത്ത പരിപാടിയില്‍ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകരും സജീവമായി . ലോക്ഡൗണ്‍ എപ്പോള്‍ പിന്‍വലിക്കുമെന്ന് പറയാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സമൂഹവ്യാപനമില്ലെന്നും മരണനിരക്ക് കുറച്ചുനിര്‍ത്താനായത് കേരളത്തിന് നേട്ടമായെന്നും മന്ത്രി പറഞ്ഞു.  ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യം സംരക്ഷിക്കാന്‍ സൂക്ഷ്മതലത്തില്‍ നടപടിയെടുക്കും. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. 

വിഡിയോ കാണാം:

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...