കാർഡിന്റെ അവസാന അക്കം അനുസരിച്ച് റേഷൻ വിതരണം; പൊരുതാം ഒന്നിച്ച്

covid-fight-together
SHARE

നാളെ മുതല്‍ സൗജന്യറേഷന്‍ വിതരണം ആരംഭിക്കും. വിലകയറ്റവും പൂഴത്തിവെയ്പ്പും പരിശോധിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. നിസാമുദീന്‍ സമ്മേളനത്തിന് പോയവരുള്ള ജില്ലകളില്‍ പ്രത്യേകമുന്‍കരുതല്‍ സ്വീകരിച്ചെന്നും അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

തിരുവനന്തപുരം ,കാസര്‍കോട് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം , തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ദുബായില്‍ നിന്ന് വന്നയാള്‍ക്കും ബിക്കിയുള്ളടിത്ത് നിലവില്‍ ചികില്‍സയില്‍ ഉള്ളവരുടെ ബന്ധുക്കള്‍ക്കുമാണ് അസുഖം കണ്ടെത്തിയത്.ഇതോടെ സംസ്ഥാനത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 215 ആയി.  കാസര്‍കോട് തീവ്രനിരീക്ഷണം ആരംഭിച്ചു. ചുമയും പനിയുമുള്ള എല്ലാവരേയും നിരീക്ഷിക്കും .സംസ്ഥാനത്ത് 658 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെങ്കിലും സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു 

തബ്‍ലിഗ് സമ്മേളനത്തില്‍ നിസാമുദീനില്‍  പോയവരുള്ള ജില്ലകളില്‍ പ്രത്യേകമുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും  പങ്കെടുത്തരുടെ പട്ടിക കലക്ടര്‍മാര്‍ മുഖേന പൊലീസിന് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

റേഷന്‍ കാര്‍ഡിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം നടത്തുക‌.പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക് എപ്രില്‍ ഒന്നിന് റേഷന്‍ നല്‍കും.ഇതിന്റെ തുടര്‍ച്ചയായ രണ്ടു നമ്പരുകള്‍ വെച്ച് അടുത്തടുത്ത ദിവസങ്ങളില്‍ റേഷന്‍ ലഭ്യമാക്കും .  എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന തരത്തില്‍  മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂട്ടി വിറ്റാല്‍ വിജിലന്‍സിന്റെ വലയിലാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി 

 പണത്തിന്റെ ഹുങ്കില്‍ കോവിഡ് രോഗികള്‍  ആരോഗ്യപ്രവര്‍ത്തകരെ നിന്ദിച്ചാല്‍ കടുത്ത നടപടിയുണ്ടാവും . ക്ഷേമപെന്‍ഷന്റെ വിതരണത്തിന് ക്രമീകരണം ഉണ്ടാക്കും. ഒരേസമയം അഞ്ചുപേരില്‍ കൂടുതല്‍ റേഷന്‍ കടകളിലെത്തരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...