17-കാരിയുടെ മരണത്തില്‍ അറസ്റ്റിലായത് 17–കാരന്‍; ഇനിയും പ്രതികളോ?; വീട്ടുകാര്‍ പറയുന്നത്...

crime-story
SHARE

വാളയാറിലെ സഹോദരിമാര്‍ വീണ്ടും കോടതിമുറിയില്‍ നിറയുകയാണ്.. പ്രതികളെ  വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ അവര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പായി. പക്ഷേ വാളയാറിലെ ആ സഹോദരിമാരുടെ മരണങ്ങള്‍ക്ക് അധികം അകലെയല്ലാതെ മറ്റൊരു പതിനേഴുകാരിക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു...കോളനിയിലെ ബന്ധുതന്നെ പീഡിപ്പിച്ച് കൊലപ്പെടുത്തി കുളത്തില്‍ എറിയുകയായിരുന്നു ആ പെണ്‍കുട്ടിയെ...

കുട്ടികളെ വളരെ ഇഷ്ടമായിരുന്നു ആ പതിനേഴുകാരിക്ക് ...കൗമാരത്തിലേക്ക് കടന്ന പക്വതയൊന്നും പ്രകടിപ്പിക്കാതെ  കോളനിയിലെ കുട്ടികളുടെ കളിക്കൂട്ടുകാരിയായി അവള്‍ .. ഇളയ സഹോദരിയും പതിനേഴുകാരിയും പിന്നെ കോളനിയിലെ കുറേ പൊടികുട്ടികളും... ഇതായിരുന്നു അവരുടെ ലോകം....

പക്ഷേ അന്ന് മാര്‍ച്ച് 11 രാത്രിയിലും കുട്ടിക്കൂട്ടുകാര്‍ക്കൊപ്പമായിരുന്നു അവള്‍...പൊങ്കലായതിനാല്‍ വീട്ടുകാരും കോളനിയിലെ ഭൂരിഭാഗം പേരും പുറത്തുപോയി.. 

ആ പതിനേഴുകാരിയുടേത് പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പൊലീസ് വിവിധസ്കാഡുകളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി...കോളനിയെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം...പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്ന പതിനേഴുകാരനിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചു....സംശയം ബലപ്പെട്ടതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക രഹസ്യം തെളിഞ്ഞു... കോളനിവാസിയായ പതിനേഴുകാരനെ പിടികൂടിയെങ്കിലും വീട്ടുകാരുടെ സംശയം ഇപ്പോഴും അവസാനിക്കുന്നില്ല...അവന്‍  തനിച്ചാണോ ആ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്...

കോളനിയുടെ സമീപത്തെ വീടിനെ ചുറ്റിപ്പറ്റിയാണ് കോളനിവാസികളുടെ ആരോപണം... പൊലീസ് നായ ഈ പ്രദേശത്തേക്ക് പോയതും സംശയം ബലപ്പെടുത്തുന്നു...പക്ഷേ പൊലീസ് കണ്ടെത്തല്‍ പതിനേഴുകാരിനില്‍ അവസാനിപ്പിച്ചു... പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ പൊലീസ് നായ മണംപിടിച്ച് പോയത് സമീപത്ത് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ക്വാട്ടേഴ്സിലേക്കാണ്... അവിടെ തോട്ടത്തിലെ തൊഴിലാളികളും അന്നെത്തിയ മറ്റുചിലരുമാണ് താമസിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.. പൊലീസ് കൊണ്ടുപോയി മര്‍ദിച്ചെന്ന്  പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവും കുറ്റപ്പെടുത്തി...

അന്ന് രാത്രി പ്രതിയായ പതിനേഴുകാരന്‍ കോളനിയിലെത്തി ടെറസിനുമുകളില്‍ കിടന്നുറങ്ങാന്‍ പോയി..പക്ഷേ പിന്നീട് താഴെയിറങ്ങിയ പെണ്‍കുട്ടിയേയും കൂട്ടി കുളത്തിന് സമീപത്തേക്ക് പോകുകയായിരുന്നെന്നാണ് പൊലീസ് മൊഴി...ഇതിന് തെളിവും പൊലീസിന് ലഭിച്ചു...  

കോളനിയിലെ ആ പതിനേഴുകാരിയെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ക്കും നല്ലവാക്കുള്‍ മാത്രം.. ആദിവാസി കോളനികളില്‍ സംഭവിച്ച ഒരു ചെറിയ സംഭവമായി ഈ കൊലപാതകവും മാറി. മദ്യവും കഞ്ചാവും പിടിമുറുക്കിയ കോളനിയിലെ ഒരു ദുരന്തം..

ആ പതിനേഴുകാരിയുടെ കൊലപാതക അന്വേഷണം അങ്ങനെ അവസാനിച്ചു...പ്രതിയും ബന്ധുവായ പതിനേഴുകാരന്‍ തന്നെ... പുറംലോകത്തെ അരുംകൊലകള്‍ കണ്ട് ആദിവാസി കോളനികളും തഴമ്പിച്ചിരിക്കുന്നു... അപ്പോഴും  കോളനികളിലേക്ക്  അവരുടെ പുനരധിവാസത്തിനായി ഫണ്ട് ഒഴുകികൊണ്ടേയിരിക്കും... അവിടെ എത്തിയില്ലെങ്കിലും..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...