ട്രംപ് കണ്ട ഡൽഹി

trump-special-programme
SHARE

കുറച്ചധികം ദിവസങ്ങളായി അമേരിക്കൻ പ്രസിഡന്റ് ഡൊണർഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനമാണ് വാർത്തകളിൽ. ഇന്ത്യയുടെ സൽക്കാരം ആവോളം ആസ്വദിച്ചു ട്രംപും കുടുംബവും. 

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് രാഷ്ട്രപതിഭവനില്‍ ഊഷ്മള വരവേല്‍പ്പ്. രാഷ്ട്രപിതാവിന്‍റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി ട്രംപും മെലനിയയും പുഷ്ചക്രം അര്‍പ്പിച്ചു. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളിലെത്തിയ മെലനിയ വിദ്യാര്‍ഥികളുമായി സംവദിച്ചു. 

യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് പ്രഥമ വനിത ട്രംപിനും ഭാര്യ മെലനിയക്കും രാഷ്ട്രപതിഭവനിലേക്കുള്ള വരവേല്‍പ്പ് ആചാരപരമായിരുന്നു. അശ്വാരൂഡ സേനക്ക് നടുവില്‍ ഒൗദ്യോഗിക വാഹനമായ ബീസ്റ്റില്‍ ട്രംപ്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രിയും ചേര്‍ന്ന് ട്രംപിനെയും മെലനിയയും സ്വീകരിച്ചു.  തുടര്‍ന്ന് സൈന്യത്തിന്‍റെ ഗാര്‍ഡ് ഒാഫ് ഒാണര്‍

രാജ്ഘട്ടിലെത്തിയ ട്രംപും മെലനിയയും മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.  സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെപ്പറ്റി എഴുതാത്ത ട്രംപ് രാജ്ഘട്ടിലെ സന്ദര്‍ശക പുസ്തകത്തില്‍ ഇങ്ങനെയെഴുതി. ഇന്ത്യയ്ക്കൊപ്പം അമേരിക്കന്‍ ജനത എന്നും നിലകൊള്ളും– മഹാത്മാ ഗാന്ധിയുടെ ദര്‍ശനം. ഇത് മഹത്തായ അംഗീകാരമാണ്..  ഇരുവരും രാജ്ഘട്ടില്‍ വൃക്ഷത്തൈയും നട്ടു. തുടര്‍ന്ന് നിര്‍ണായക ചര്‍ച്ചകള്‍ക്കായി ട്രംപ് ഹൈദരാബാദ് ഹൗസിലേക്ക് പോയപ്പോള്‍  മെലനിയ പോയത് മോത്തിബാഗിലുള്ള സര്‍ക്കാര്‍ സ്കൂളിലേക്കാണ്. 2018 ല്‍ ആംആദ്മി സര്‍ക്കാര്‍ ആവിഷ്കരിച്ച ഹാപ്പിനസ് ക്ലാസില്‍ പങ്കെടുത്ത യു.എസ് പ്രഥമ വനിത വിദ്യാര്‍ഥികളുമായി സംവദിച്ചു.

താജ്മഹൽ സന്ദർശനത്തിനായി ട്രംപ് പോയതിന് തൊട്ടുപിന്നാലെ ഡൽഹിയിൽ കലാപം പൊട്ടിപുറപ്പെട്ടു. അത് കുറച്ചൊന്നുമല്ല ഭരണാധികാരികളെ പ്രതിസന്ധിയിലാഴ്ത്തിയത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...