സ്ത്രീയെ കൊന്നാല്‍ ഐശ്വര്യവും അഭിവൃദ്ധിയും; രൂപശ്രീ കൊലയുടെ കാരണങ്ങള്‍

Crime-Story-roopasree-02_02845
SHARE

അധ്യാപക ദിനത്തില്‍ കണ്ണൂരില്‍ ഒരു അധ്യാപിക കൊല്ലപ്പെട്ടത് ആസൂത്രികം. ആ കൊലയാളി കാണാമറയത്ത് വിഹരിക്കുമ്പോള്‍ തൊട്ടടുത്ത് കാസര്‍കോട് മറ്റൊരു അധ്യാപികയും ദാരുണമായി കൊലചെയ്യപ്പെട്ടു..രൂപ ശ്രീ എന്ന ടീച്ചറെ കൊലപ്പെടുത്തിയത് അതേ സ്കൂളിലെ മറ്റൊരധ്യാപകനും..കുരുന്നുകള്‍ക്ക് നന്മയുടെ ബാലപാഠങ്ങള്‍ ഒാതിക്കൊടുക്കേണ്ട അധ്യാകപന്‍റെ കയ്യില്‍ കൊലകത്തിയാണെങ്കില്‍ സൂക്ഷിക്കണം നമ്മുടെ കുട്ടികളേയും.

മിയാപ്പദവ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ അന്നും ഉച്ചസമയത്തെ കളിചിരികളില്‍ ആയിരുന്നു...മൈതാനത്ത് കുട്ടികള്‍ കളിക്കുന്നു..അധ്യാപകര്‍ ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ കുരുത്തക്കേട് കാണിക്കുന്ന കുട്ടികളുടെ പുറകേ ഒാടി നടക്കുന്നു..ഇതിനിടയില്‍ ആ അധ്യാപിക സ്കൂളില്‍ നിന്ന് പുറത്തേക്ക് പോകുന്നത് ആരും കാര്യമായി ശ്രദ്ധിച്ചില്ല.

അന്ന് തിയതി ജനുവരി പതിനാറ്..സമയം ഒന്നര ....ഹൈസ്കൂളിലെ രൂപശ്രീ ടീച്ചറാണ് ഹാഫ് ഡേ ലീവും പറഞ്ഞ് സ്കൂട്ടറില്‍ എങ്ങോട്ടോ യാത്ര തിരിച്ചത്..ഒടുവിലത്തെ യാത്ര

മിയാപ്പദവ് ടൗണും കടന്ന് ടീച്ചര്‍ പോയി..ഹെല്‍മറ്റിനുള്ളില്‍ രൂപശ്രീയുടെ യാത്ര ആരും കാര്യമായി ശ്രദ്ധിച്ചതുമില്ല..അല്ലെങ്കിലും ശ്രദ്ധിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

ഇരുചക്രവാഹനം പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തി ..പിന്നീട് പുറകെ വന്ന കാറിലായിരുന്നു യാത്ര...കൂടെയുണ്ടായിരുന്നത് സ്കൂളിലെ സഹഅധ്യാപകനായ വെങ്കിട്ടരമണ...കാര്‍ വെങ്കിട്ടരമണയുടെ വീട് ലക്ഷ്യമാക്കി ഇടവഴിയിലൂടെ കുതിച്ചു..ആരും കണ്ടില്ല..ഈ യാത്ര. ഒടുവില്‍ മൂന്നുമണിയോടെ വെങ്കിട്ടരമണയുടെ വീട്ടില്‍ ...കുരുതി കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് വിളിച്ചുവരുത്തിയതെന്ന് മാത്രം രൂപശ്രീ ടീച്ചര്‍ അറിഞ്ഞില്ല...

 വെങ്കിട്ടരമണയുടെ സഹായി നിരഞ്ജനേയും പ്രതി കൂടെ കൂട്ടി... ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്താനായിരുന്നു..പക്ഷേ രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ഡ്രമ്മില്‍ മുക്കി മരണം ഉറപ്പാക്കി...വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. 

അപ്പോഴേക്കും ഹൊസങ്കടിയില്‍ നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി...വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്‍റെ ഡിക്കിയില്‍ ഒളിപ്പിച്ചു..എന്നിട്ട് അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി.

ഭാര്യയേയും  കൊല്ലപ്പെട്ട  രൂപശ്രീയുടെ ഡിക്കിയില്‍ ഒളിപ്പിച്ചും രണ്ടുപേരും കൂടി യാത്ര ചെയ്തു. വീട്ടിലെത്തി പിന്നീട് പൂജക്കെന്ന് പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി.

ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു.. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല..സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും സംശയം തോന്നി ബന്ധുക്കള്‍ക്ക്.

രൂപശ്രീ ടീച്ചറുടെ സ്കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു..പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ ഉറപ്പിച്ചു പറഞ്ഞു വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന് ..അപ്പോഴും ടീച്ചര്‍ കൊല്ലപ്പെട്ട കാര്യം ആര്‍ക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു..നാട്ടുകാരും വീട്ടുകാരും പരിസരങ്ങളിലെല്ലാം തിരച്ചില്‍ തുടങ്ങി...

വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് വെങ്കിട്ടരമണയെ വിളിപ്പിച്ചു..ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്ക് സംശയം തോന്നിയില്ല.

അതേസമയം ഡിക്കിയില്‍  ഒളിപ്പിച്ച രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി പ്രതിയും നിരഞ്ജനും ദേശീയപാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു...അപ്പോള്‍ സമയം രാത്രി ഒമ്പതുമണി കഴിഞ്ഞു..

മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു..പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി..പൊലീസ് സ്റ്റേഷനില്‍ നിന്നും നാട്ടുകാരില്‍ നിന്നും  തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതീകളുടെ ശ്രമം.

അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി...കാറിന്‍റെ ഡിക്കിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്ന് പ്രതികള്‍ക്ക് മനസിലായി ...

പിന്നീട് കാറുമായി വീണ്ടും ദേശീയപാതയിലെത്തി..സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.

കാറില്‍ രക്തപ്പാടുകളോ മറ്റ് തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല..കാറില്‍ വീട്ടിലെത്തിയതോടെ നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. പക്ഷേ പൊലീസിന്  മാത്രം വെങ്കിട്ടരമണയെ സംശയം തോന്നിയതേ ഇല്ല.

സ്റ്റേഷനിലെത്തിച്ച് വെട്ടിങ്കരമണയെ ചോദ്യം ചെയ്തു...എല്ലാചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു...നേരെ പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്ന് മാത്രം ബന്ധുക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പകല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി...അങ്ങനെ ആ പകലും രാത്രിയും ചോദ്യങ്ങള്‍ ബാക്കിയാക്കി കടന്നുപോയി.

ജനുവരി 17 

രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു...പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി അത് രൂപശ്രീയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു.

പൂര്‍ണനഗ്നയായിരുന്നു മൃതദേഹം..അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറയുന്നു...മൃതദേഹത്തിന് മുടി ഉണ്ടായിരുന്നില്ല.

രൂപശ്രീ ടീച്ചറുടെ സഹപ്രവവര്‍ത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ...വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്.. രൂപശ്രീ ടീച്ചര്‍ തന്‍റെ സുഹൃത് വലയത്തില്‍ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്..സ്കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക്  സഹിച്ചില്ല..അങ്ങനെ അയാള്‍ ആ തീരുമാനമെടുത്തു.

കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം..പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന  വെങ്കിട്ട രമണ സ്കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍...ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി..

ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തീക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നെത്രേ.. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്ക് നടുവിലാണ് വെങ്കിട്ട രമണ...പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം... പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവിന് തന്‍റെ  വീട്ടിലെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ബാക്കി.

അരുംകൊലയുടെ കാരണങ്ങള്‍ ഇനിയും  ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്...ഒരു എല്ലാപഴുതുകളും അടച്ചെന്ന് കരുതി കൊലയ്ക്കൊരുങ്ങുന്നവര്‍ ഓര്‍മിക്കുക... എന്നെങ്കിലും നിങ്ങള്‍ ഉപേക്ഷിച്ച തെളിവുകള്‍ തന്നെ നിങ്ങളെ കുടുക്കാനായി രംഗത്തുവരും...അത് എത്ര കാലം എടുത്താലും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...