കെ.മുരളീധരന്റെ പ്രശ്നമെന്താണ്? എന്തിനിങ്ങനെ കലഹിക്കണം?

arinjathinappuram-27012020
SHARE

കെപിസിസി പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രസ്താവന അനുവദിക്കാനാവില്ലെന്നു പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ച് കെ.മുരളീധരൻ എംപി. പുനഃസംഘനയെക്കുറിച്ചു പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. തന്നോടുകാട്ടുന്ന ശൗര്യം പിണറായിയോടും മോദിയോടും കാണിക്കണം. പുറകോട്ടു തിരിഞ്ഞു നോക്കിയെങ്കിലും ഒന്നും കണ്ടില്ലെന്നു കെ.മുരളീധരൻ പരിഹസിച്ചു. മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത യുഡിഎഫ് അണികളെ തിരികെ കൊണ്ടുവരണം.

പരസ്യപ്രസ്തവന ഏതു ഭാഗത്തുനിന്നു വന്നാലും അച്ചടക്കനടപടിയെടുക്കണമെന്നാണ് തന്റെയും അഭിപ്രായമെന്നു മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനു ബിജെപിയുമായി ധാരണയുണ്ടോ എന്നു സംശയിക്കുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ പിന്തുണയ്ക്കാത്തത് സംശയകരമാണ്. മനുഷ്യച്ചങ്ങലയ്ക്കു പിന്നാലെ പിണറായി ഗവര്‍ണറുടെ സല്‍ക്കാരത്തിന് പോയെന്നും കെ.മുരളീധരൻ ആരോപിച്ചു.

ഭാരവാഹിപട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെന്ന് മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതിനെ വിമര്‍ശിച്ച കെ മുരളീധരനു മറുപടിയായി മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ഇരുന്ന സ്ഥാനങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയവരാണ്. വിമർശകരുടെ പ്രസ്താവന പാർട്ടിയെ ദുർബലപ്പെടുത്തും.

ലക്ഷ്മണ രേഖ ആരും മറികടക്കരുതെന്നും തിരുത്തേണ്ടത് തിരുത്തുമെന്നും പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യയോഗത്തിൽ മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി ഭാരവാഹികളെ തിരഞ്ഞെടുത്ത രീതിയെയും പാർട്ടിയുടെ പ്രവർത്തന ശൈലിയെയും വിമർശിച്ച കെ.മുരളീധരനുള്ള പരോക്ഷ വിമർശനം കൂടിയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...