നിപയെ തോല്‍പ്പിച്ച മലയാളിക്കുമുന്നിൽ കൊറോണ; എന്തുചെയ്യണം?

arinjathcorona
SHARE

നിപ്പയെ രണ്ടുതവണ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ മലയാളിക്കുമുന്നിലേക്ക് മറ്റൊരു മാരകപകര്‍ച്ചവ്യാധി കൂടി എത്തിയിരിക്കുന്നു. ചൈനയില്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് 17 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് സൗദിയില്‍ ഒരു മലയാളി നഴ്സിനെ ബാധിച്ചു. മുപ്പതോളം മലയാളികള്‍ അവിടെ നിരീക്ഷണത്തിലാണ്. ചൈനയില്‍ മൂന്ന് നഗരങ്ങള്‍ ഇതുവരെ അടച്ചു. ഇവിടെയെല്ലാം പൊതുഗതാഗതം നിര്‍ത്തിവച്ചുകഴിഞ്ഞു. ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നു. നാളെ ഇതിനായി പ്രത്യേകയോഗം ചേരുന്നുണ്ട്. അടിയന്തരശ്രദ്ധവേണ്ട ഈ സാഹചര്യമാണ് അറിഞ്ഞതിനപ്പുറം ഇന്ന് പരിശോധിക്കുന്നത്. ആദ്യം എന്താണ് കൊറോണ വൈറസ്, എങ്ങനെയാണ് അത് പകരുന്നത് എന്ന് വിശദീകരിക്കുന്ന വിഡിയോ കാണാം.   

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...