ഗവർണറും സർക്കാരും തുറന്നപോരിലേക്കോ?

arinjathinappuram-20-01-202
SHARE

പൗരത്വനിയമഭേദഗതിക്കതിരെ  സുപ്രീം കോടതിയെ സമീപിച്ചതില്‍ ചീഫ് സെക്രട്ടറി നേരിട്ടെത്തി നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തളളി. 

 സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണന്നും ഇതിലുള്ള ഒരുവിശദീകരണവും സ്വീകരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി എടുത്തുകളയണമെന്ന  സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ പരിഹസിച്ച ആരിഫ് മുഹമ്മദ് ഖാന്‍,   ഗവര്‍ണര്‍ പദവി നീക്കാനുളള സ്ഥിതി  സിപിഎമ്മിനില്ലെന്ന് തിരിച്ചടിച്ചു.  

ഗവര്‍ണരെ അറിയിക്കാതെ പൗരത്വനിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് നിയമവിരുദ്ധവും ഭരണഘടനാലംഘനവുമാണ്. ഇതില്‍ സര്‍ക്കാരിന്‍റെ ഒരുവിശദീകരണവും അംഗീകരിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമാണെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

ഗവര്‍ണരെ അറിയിക്കാതെ കോടതിയില്‍പോയത്  മനപൂര്‍വ്വമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട്  ചീഫ് സെക്രട്ടറി നേരിട്ടെത്തി നല്‍കിയ വിശദീകരണം ഗവര്‍ണര്‍സ്വീകരിക്കില്ലെന്ന് ഇതോടെ വ്യക്തമായി. നിയമവും ചട്ടവും  ആരും ലംഘിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തിപരമായി സര്‍ക്കാരുമായി ഭിന്നതയില്ലെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സീതാറാം യച്ചൂരിയുടെ പ്രസ്താവനക്ക്  പരിഹാസരൂപേണയായിരുന്നു മറുപടി.

പൗരത്വനിയമ ഭേദഗതി സംബന്ധിച്ച് തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തില്ലെന്ന്  വരുന്നതോടെ , സര്‍ക്കാര്‍ തുറന്നപോരിന് നില്‍ക്കുമോ എന്നതാണ് ഇനി  വ്യക്തമാകേണ്ടത്. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...