പണം സന്തോഷം തരില്ല; വന്ന വഴി മറക്കില്ല: ബൈജു രവീന്ദ്രന്‍

newsmakerbiju
SHARE

വിജയത്തില്‍ മതിമറന്നിരിക്കില്ലെന്ന് ബൈജൂസ് ആപ് മേധാവി ബൈജു രവീന്ദ്രന്‍ മനോരമ ന്യൂസിനോട്. ഇന്നത്തെ വിജയം നാളത്തേക്കുള്ള ഗ്യാരന്‍റിയല്ല. കൂടുതല്‍ നേട്ടങ്ങള്‍ക്കായി കഠിനാധ്വാനം തുടരുമെന്നും ബൈജു പറഞ്ഞു. 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2019' സംവാദത്തിലാണ് ബൈജു മനസുതുറന്നത്. 

ഇനിയും ലക്ഷക്കണക്കിന് കുട്ടികളെ എങ്ങനെ മെച്ചപ്പെട്ട രീതിയില്‍ പഠിപ്പിക്കാം എന്ന അന്വേഷണം തുടരും.  ബില്യണ്‍ ഡോളര്‍ കമ്പനിയുണ്ടാക്കുന്നതിലല്ല ബില്യണ്‍ ആളുകളുടെ ചിന്തയും പഠനരീതിയും മാറ്റാനുള്ള ശ്രമത്തിലാണ് യഥാര്‍ഥ ആവേശം.  ഇന്ത്യയിലെ മുന്‍നിര കോടീശ്വരന്‍മാരുടെ പട്ടികയിലെത്തിയപ്പോള്‍ എന്തുമാറ്റമുണ്ടായി എന്ന ചോദ്യത്തോട് ബൈജുവിന്‍റെ പ്രതികരണം ഇങ്ങനെ: "സന്തോഷം തരുന്ന കാര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഇപ്പോഴും ഫൈവ് സ്റ്റാര്‍  ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ നാട്ടിലെ തട്ടുകടയില്‍നിന്ന് ചായയും പഴംപൊരിയും കഴിക്കുന്നതാണ് ഇഷ്ടം. ആരോഗ്യമുള്ള ശരീരം, ശാന്തമായ മനസ്, സ്നേഹം നിറ‍ഞ്ഞ കുടുംബം ഇതില്‍പരം സന്തോഷം തരുന്ന കാര്യങ്ങളില്ല എന്നാണ് എന്‍റെ അഭിപ്രായം" 

ബൈജുവിന്‍റെയും ബൈജൂസ് ആപ്പിന്‍റെയും കഥ, വിജയത്തിനു പിന്നിലെ ഘടകങ്ങള്‍, കണക്കിനോടുള്ള ഇഷ്ടം, കുടുംബത്തോടുള്ള സ്നേഹം, ദിനചര്യകള്‍, പുതിയ തലമുറയ്ക്കുള്ള സന്ദേശം എന്നിങ്ങനെ ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ബൈജു പ്രതികരിക്കുന്നു. പ്രമോദ് രാമന്‍ നയിക്കുന്ന സംവാദത്തില്‍ സംസ്ഥാന ഐ.ടി. സെക്രട്ടറി എം.ശിവശങ്കര്‍ ഐ.എ.എസ്, ജെയിന്‍ സര്‍വകലാശാല പ്രോ. വൈസ് ചാന്‍സലര്‍ ഡോ. എ.ലത, ആര്‍ജെയും ഗ്രന്ഥകാരനുമായ ജോസഫ് അന്നംകുട്ടി ജോസ്, ബൈജൂസ് ആപ് ചീഫ് ബിസിനസ് ഓഫീസര്‍ അര്‍ജുന്‍ മോഹന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...