നീതി ദേവതയുടെ വാഹനവും വേഗവും മാറിയോ? കുറ്റവും ശിക്ഷയും

kuttam-06
SHARE

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, നമുക്ക് എപ്പോള്‍ മുതല്‍ എപ്പോള്‍ വരെയുള്ളതാണ്? അത് നിര്‍ഭയമാര്‍ ഉണ്ടാകുമ്പോള്‍ ഉള്ളതാണ്. നിര്‍ഭയ. അവള്‍ അങ്ങ് ഡല്‍ഹിയില്‍ മാത്രമല്ല, ഇവിടെ പെരുമ്പാവൂരിലും ഹൈദരാബാദിലും ഉന്നാവിലും കശ്മീരിലുമെല്ലാമുണ്ട്. ഒറ്റപ്പെട്ടവ എന്നതില്‍നിന്ന് നിരന്തരം എന്നതിലേക്ക് ചിത്രം മാറി. പക്ഷെ സംവിധാനങ്ങള്‍ എന്തുമാറി? നീതി ദേവതയുടെ വാഹനവും വേഗവും മാറിയോ? ഹൈദരാബാദില്‍ ഡോക്ടര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോഴും ചോദ്യം അതുതന്നെ. പക്ഷെ ഇന്നത്തെ പകല്‍ നമ്മളെല്ലാം ഉണര്‍ന്നത് ഒരു വലിയ ഞെട്ടലോടെയാണ്. ഹൈദരാബാദിലെ നാല് പ്രതികളെയും പുലര്‍ച്ചെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു എന്ന വാര്‍ത്തയോടെ. ‍െഞട്ടല്‍ ആനന്ദമായി അനവധിയാളുകള്‍ക്ക്. ഒരുപാട് ചോദ്യങ്ങള്‍ പൊലീസ് പറയുന്നതിനോട് ബാക്കിയാണെങ്കിലും. ഈ ദിവസത്തെ സമഗ്രമായി  അരമണിക്കൂറിൽ അറിയാം.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...