കോടിയേരിക്ക് പകരക്കാരൻ; തീരുമാനമെടുക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലേ?

kodiyeri-arinjathinappuram
SHARE

സിപിഎം സംസ്ഥാനസെക്രട്ടറി കേരളത്തില്‍ വെറുമൊരു രാഷ്ട്രീയപദവി മാത്രമല്ല. ഭരണത്തേയും രാഷ്ട്രീയ–സാമൂഹികതലങ്ങളില്‍ പടര്‍ന്നുകിടക്കുന്ന അതിവിപുലമായ സംഘടനാസംവിധാനത്തേയും നിയന്ത്രിക്കുന്ന സുപ്രധാനഭാരവാഹിത്വമാണ്. അത്തരമൊരു കസേര താല്‍ക്കാലികമായിപ്പോലും ഒഴിച്ചിടാന്‍ സിപിഎം നേതൃത്വം ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെയാണ് കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യവും താല്‍ക്കാലികപകരക്കാരന്‍ പോലും ഇല്ലാത്തതും വലിയ ചര്‍ച്ചയായത്. കോടിയേരി ഈമാസം ഒടുവില്‍ വീണ്ടും വിദേശചികില്‍സയ്ക്ക് പോകാനിരിക്കേ പകരക്കാരനെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയരുമെന്നുറപ്പാണ്. കോടിയേരി മാറിനില്‍ക്കുമോ ഇല്ലയോ എന്നതിനപ്പുറം സിപിഎം നിലപാടിനുപിന്നിലെ മാനസികാവസ്ഥയും ഇപ്പോഴത്തെ ചര്‍ച്ച പാര്‍ട്ടിയില്‍ ഉണ്ടാക്കാനിടയുള്ള ചലനങ്ങളും എന്താണ് ? അറിഞ്ഞതിനപ്പുറം പരിശോധിക്കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...