ഇവരിൽ ആരാകും 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍'? വോട്ടെടുപ്പ് ആരംഭിച്ചു

nm-2019-vote
SHARE

2019ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള 'മനോരമ ന്യൂസ് ന്യൂസ്മേക്കര്‍' അഭിപ്രായവോട്ടെടുപ്പ് ആരംഭിച്ചു. മനോരമ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്ത പത്തുപേരാണ് ആദ്യപട്ടികയില്‍. കൂടുതല്‍ വോട്ടുനേടുന്ന നാലുപേര്‍ രണ്ടാംറൗണ്ടിലേക്ക് കടക്കും. 

കെ.എല്‍.എം ആക്സിവയുടെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തുന്ന ന്യൂസ്മേക്കര്‍ 2019 തിര‍ഞ്ഞെടുപ്പില്‍ പത്ത് വാര്‍ത്താമുഖങ്ങള്‍ ഇടംനേടി. തിര‍ഞ്ഞെടുപ്പുകളില്‍ അട്ടിമറി വിജയം നേടിയ രമ്യ ഹരിദാസ് എംപിയും, വി.കെ.പ്രശാന്ത് എം.എല്‍.എയും. തിരഞ്ഞെടുപ്പിന്‍റെ  നടത്തിപ്പില്‍ മികവും കാര്‍ക്കശ്യവും കാട്ടിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.  

ദേശീയരാഷ്ട്രീയത്തില്‍ മലയാളിക്ക് പുതിയ മേല്‍വിലാസം സമ്മാനിച്ച കെ.സി.വേണുഗോപാലും വി.മുരളീധരനും. രാജ്യാന്തര ചലച്ചിത്രോല്‍സവ വേദികളില്‍ പുരസ്കാരങ്ങള്‍ നേടിയ, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയും നടന്‍ ഇന്ദ്രന്‍സും. ദേശീയ സംസ്ഥാന പുരസ്കാരങ്ങളും ജനപ്രീതിയും നേടിയ നടന്‍ ജോജു ജോര്‍ജ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെയും കേരള ബ്ലാസ്റ്റേഴ്സിലെയും മിന്നുംതാരം സഹല്‍ അബ്ദുല്‍ സമദ്. ലോകത്തെ ഏറ്റവും മൂല്യമുള്ള എജ്യൂടെക് കമ്പനി ബൈജൂസ് ആപ്പിന്‍റെ സ്ഥാപകന്‍, ബൈജു രവീന്ദ്രന്‍.

എസ്.എം.എസിലൂടെയും ഓണ്‍ലൈനിലൂടെയും രണ്ടുറൗണ്ടുകളില്‍  വോട്ടെടുപ്പ് നടത്തും–സംവാദങ്ങള്‍ക്കും വോട്ടെടുപ്പിനുമൊടുവില്‍ വാര്‍ത്താതാരത്തെ പ്രഖ്യാപിക്കും. 

ഇവിടെ വോട്ട് ചെയ്യാം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...