കുട്ടികൾ ജീവനൊടുക്കുന്ന ഐഐടി; വിമർശനങ്ങൾ വരുന്ന വഴി

arinjathinappuram-18
SHARE

സൗദി അറേബ്യയില്‍ നിന്ന് എണ്ണയും ജപ്പാനില്‍ നിന്ന് കാറും ഇന്ത്യയില്‍ നിന്ന് ഐഐടി എന്‍ജിനിയര്‍മാരുമാണ് അമേരിക്ക ഇറക്കുമതി ചെയ്യുന്നതെന്ന് പറയാറുണ്ട്.  അതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന ഐഐടിയെക്കുറിച്ചുള്ള മതിപ്പ്. ലോകത്തെ ഏറ്റവും മികച്ച പ്രഫഷണലുകളെ പുറത്തിറക്കുന്ന സ്ഥാപനം. 1951 ല്‍ ഇന്ത്യയുടെ ആദ്യ ഐഐടിയുടെ ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ഇന്ത്യയുടെ  ആഗ്രഹങ്ങളുെ  സ്വപ്നങ്ങളും ഇവിടെ നിര്‍മിക്കപ്പെടുന്നു എന്നാണ്. അതേ ഐഐടികളെക്കുറിച്ച് എന്തിനാണ് കുട്ടികളെ കൊന്നൊടുക്കാന്‍ ഇങ്ങനെ ചില സ്ഥാപനങ്ങള്‍ എന്ന് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ കനിമൊഴിയും എന്‍.കെ.പ്രേമചന്ദ്രനും പരിതപിച്ചത്. ഫാത്തിമ ലത്തീഫെന്ന മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യയാണ് എംപിമാരെ ഇങ്ങനെ പറയിച്ചത്. ഐഐടിയും ഐഐഎമ്മുകളും അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിമര്‍ശനവിധേയമാകുന്ന സാഹചര്യമെന്ത് ?അറിഞ്ഞതിനപ്പുറം കാണാം.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...