പാല്‍ വാങ്ങാന്‍ പോയ 13 കാരന്റെ കൊലപാതകം; ദുരൂഹത ഒഴിയുന്നില്ല

Crime-Story-33
SHARE

മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തുക..അധികമൊന്നും പരിചിതമല്ലാതിരുന്ന ഈ നടപടി കൂടത്തായി കൂട്ടക്കൊലയോടെ എല്ലാവര്‍ക്കും അറിയാവുന്ന ഒന്നായി മാറി..തിരുവനന്തപുരം കിളിമാനൂര്‍ ഭരതന്നൂരിലെ ഒരു പതിമൂന്നുകാരന്‍റെ ദുരൂഹമരണവും ഇതോടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. ദുരൂഹമരണമല്ല ..കൊലപാതകം...അതെ കൊന്നു തള്ളുകയായിരുന്നു ആ കുഞ്ഞിനെ ചിലര്‍... 

പതിമൂന്നുകാരന്‍ ...പേരുപറയുന്നില്ല...കാരണം അവന്‍റെ ജീവന്‍ പറിച്ചെറിഞ്ഞ ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നിരിക്കണം അവന്‍റെ പേരുപോലും പുറത്തറിയാതെ തെളിവുനശിപ്പിക്കണമെന്ന്..കഴിഞ്ഞ പത്തുവര്‍ഷം അവര്‍ അത് വിജയകരമായി നടപ്പിലാക്കി...

ഭരതന്നൂരിലെ ആ അഛനും അമ്മയും ഇപ്പോഴും നിയമപോരാട്ടത്തിലാണ്. അവരുടെ മകനെ കൊന്നുതള്ളിയവരെ കണ്ടെത്താനുള്ള പോരാട്ടം...മകന്‍റെ ശവകുടീരത്തില്‍ നിന്ന് ശക്തി ഉള്‍ക്കൊണ്ട് അവര്‍ ആ കൊലയാളികള്‍ക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുന്നു....

ഈ വീടിന് സമീപത്തുതന്നെയാണ് അന്ന് ,  കൃത്യമായി പറഞ്ഞാല്‍ പത്തുവര്‍ഷവും ഏഴുമാസവും മുമ്പ് അവരുടെ പ്രിയതമനെ അവര്‍ക്ക് നഷ്ടപ്പെട്ടത്..

2009 ഏപ്രില്‍ 5 

അന്നൊരു ഞായറാഴ്ച ആയിരുന്നു...ക്ലാസ് അവധി..ആ പതിമൂന്നുകാരന്‍ പതിവുപോലെ വീടിനെ ചുറ്റിപ്പറ്റി കളിച്ചു നടന്നു... 

അവരുടെ കാത്തിരിപ്പ് വെറുതെയായി. അവന്‍ തിരിച്ചുവന്നില്ല..പകല്‍ അവസാനിക്കാറായതോടെ കനത്ത മഴ..കാറ്റും കോളും..ഇതുവരെ അത്രയും കലിതുള്ളിയ മഴയെ ആ അമ്മ കണ്ടിട്ടില്ല..മഴ നാശം വിതച്ചുപെയ്യുമ്പോള്‍ കൈയെത്തും ദൂരത്ത് അമ്മയുടെ പൊന്നുമോന്‍ ജീവനുവേണ്ടി പൊരുതുകയായിരുന്നു...

അന്വേഷണങ്ങളെല്ലാം വിഫലമായി. രാത്രിയോടെ അന്വേഷണങ്ങളെല്ലാം നിലച്ചു..ഒടുവില്‍ ആ സത്യം നാട്ടുകാര്‍ തിരിച്ചറിഞ്ഞു..അവന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു...മൃതദേഹം സമീപത്തെ കുളത്തില്‍....അഛനും അമ്മയും പക്ഷേ ഒന്നുമറിഞ്ഞില്ല...രാത്രിഇരുട്ടിവെളുക്കുമ്പോഴേക്കും മകനുവേണ്ടിയുള്ള തിരച്ചില്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ അവര്‍ കാത്തിരുന്നു..പക്ഷേ...

..അതൊരു മരണമായി മാത്രം അവശേഷിച്ചു...പൊലീസും നാട്ടുകാരും ബന്ധുക്കളും ആരും കൊലപാതകസാധ്യതകളിലേക്ക് നീങ്ങിയില്ല..ആ പിതാവിനും അമ്മയ്ക്കും അതൊന്നും അപ്പോള്‍ ചിന്തിക്കുന്നതിലും അപ്പുറത്തായിരുന്നു..പൊന്നോമനയുടെ ചേതനയറ്റ ശരീരം മനസില്‍ നിന്ന് പോകാതെ പ്രിയപ്പെട്ടവര്‍... 

 അന്ന് പാല്‍ വാങ്ങുവാന്‍ പോയ ആ കുട്ടിക്ക് ഇതിനിടിയില്‍ എന്ത് സംഭവിച്ചു....അപകടമരണമെങ്കില്‍ എന്തിനാണ് അവന്‍ ആ കുളത്തിനരികിലേക്ക് പോയത് ..ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ലഭിച്ചില്ല...മകന് എന്തോ സംഭവിച്ചതാണെന്ന് ആ അമ്മമനസ് ഉറപ്പിച്ചുപറഞ്ഞു..തുടര്‍ന്ന് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി അലച്ചില്‍ ഒടുവില്‍ അവര്‍ തിരിച്ചറിഞ്ഞു .അത് കൊലപാതകം തന്നെ...

 ലോക്കല്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചു...മകന് നീതി ലഭിക്കാന്‍ ഈ പിതാവ് അധികൃതരുടെ ഒാഫീസ് കയറിയിറങ്ങി..ക്രൈംബ്രാഞ്ചിന് അന്വേഷണം ..ഒടുവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവില്‍ സ്ഥിരീകരിച്ചു..പതിമൂന്നുകാരന്‍റെ മരണം കൊലപാതകം തന്നെ..പക്ഷേ ആരാണ് കൊലയാളി എന്നതിന് ഉത്തരം ലഭിച്ചില്ല. 

മകനോട് ആര്‍ക്കാണ് ശത്രുത ..എത്രഅന്വേഷിച്ചിട്ടും അത് കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല...

മകന്‍റെ ഉടുപ്പും ചെരുപ്പും പാല്‍ക്കുപ്പിയും കുളത്തിന് സമീപത്ത് വെള്ളം നനയാതെ ഇരുന്നതും തെളിവായി...പതിമൂന്നുകാരന്‍റെ പാന്‍റില്‍ നിന്ന് ലഭിച്ച പുരുഷന്‍റെ ലൈംഗീകഅവശിഷ്ട തെളിവുകള്‍ മകന്‍റെ കൊലപാതകത്തിന്‍റെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി 

അമ്മയെ ഇത്രമാത്രം സ്നേഹിച്ച ആ പതിമൂന്നുകാരന്‍റെ വേര്‍പാട് എങ്ങനെ മറക്കാനാകും ഈ അമ്മയക്ക് ...അവന്‍റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ കഴിയാത്തതിന്‍റെ  ദുഖവും പേറിയാണ് ഈ ജീവിതം....

അന്ന് വൈകിട്ട് മകനെ കാണാതായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണം ....എത്തിനില്‍ക്കുന്നത് അവരുടെ മകന്‍റെ ഘാതകരെ തേടിയുള്ള അന്വേഷണത്തിലാണ്...പത്തുവര്‍ഷത്തിനിപ്പുറം... 

നീതി ലഭിക്കണം...ഈ പിതാവിനും അമ്മയ്ക്കും നീതി ഉറപ്പാക്കിയേ തീരൂ... 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...