പലതുള്ളി; കൊച്ചിയെ മുക്കി പെരുമഴ

mazha-new
SHARE

പോളിങ് ദിനത്തിൽ കൊച്ചിയെ മുക്കി കനത്തമഴ. പോളിങ് ബൂത്തുകളിലടക്കം വെള്ളം കയറിയതോടെ ഉച്ചവരെ തീർത്തും മന്ദഗതിയിലായിരുന്നു പോളിങ്. നഗരത്തിലെ  താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസക്യാംപുകള്‍ തുറന്നു.

തിരഞ്ഞെടുപ്പ് ദിനം കൊച്ചിക്കാര്‍ക്കൊരു തീരുമാനമെടുക്കുക കടുപ്പമായിരുന്നു. വീടുവിട്ടിറങ്ങണോ . അതോ രണ്ടുംകല്‍പിച്ച് വീട്ടില്‍ തന്നെ കഴിയണോ എന്ന തീരുമാനം.

പ്രതിസന്ധികളെ തരണം ചെയ്ത് വോട്ടു ചെയ്യാന്‍ എത്തിയപ്പോള്‍ പോളിങ് ബൂത്തും വെള്ളത്തില്‍ മുങ്ങിയിരുന്നു. പോളിങ് ഉയരാത്തതിന്റെ ആശങ്ക നേതാക്കള്‍ക്കുമുണ്ട്   പ്രതികൂല കാലാവസ്ഥ പരിഗണിക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും രംഗത്തെത്തി.

ട്രാക്കുകളിലും പുറത്തും വെള്ളം നിറഞ്ഞതോടെ റയില്‍വേ സ്റ്റേഷനുകളിലെത്തിയവര്‍ എല്ലാ രീതിയിലും കുടുങ്ങി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...