ആയുധങ്ങളുമായി അവർ എത്തി; ഉന്നംവച്ചത് വിനുവിനെ വെട്ടിവീഴ്ത്തിയത് രാജനെ

crime-story-20-10-2019
SHARE

ഇരിഞ്ഞാലക്കുട മാപ്രാണത്തെ വര്‍ണ തിയറ്റര്‍ ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്... നഗരസഭ നോട്ടീസും പതിച്ചിരിക്കുന്നു...ഒരു അരുംകൊലയുടെ അന്തരീക്ഷം ഇവിടെ തളംകെട്ടിനില്‍ക്കുന്നു...

വിനു... സ്റ്റുഡിയോ നടത്തുകയാണ്..ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചുകുടുംബം. ഒാടിച്ചാടി നടന്ന് ജോലി ചെയ്തിരുന്ന വിനു ഈ സ്ടെച്ചറിലേക്ക് ചുരുങ്ങിയതിന്‍റെ കാരണം തേടി കുറച്ച് ദിവസം പുറകോട്ട് പോകാം... 

വര്‍ണതിയറ്റിന് സമീപത്തെ റോഡിലെ ഗതാഗതതടസമായിരുന്നു പ്രശ്നം. കുറേക്കാലമായി സിനിമക്കുവരുന്നവര്‍ ബൈക്കും കാറും ഈ റോഡരികില്‍ പാര്‍ക്കുചെയ്യുന്നത് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു..സംഭവദിവസവും അത് ചോദ്യം ചെയ്യുക മാത്രമായിരുന്നു വിനു ചെയ്ത കുറ്റം. 

പക്ഷേ കാര്യങ്ങള്‍ അന്ന് മാറി.  തിയേറ്റര്‍ നടത്തിപ്പിന് എടുത്തിരുന്ന സഞ്ജയ് രവി രാത്രിവൈകിയും പലതവണ വിനുവിനെ വിളിച്ച് ഭീഷണിപ്പെടുത്തി. പക്ഷേ റോഡില്‍ ഗതാഗതതടസമുണ്ടാക്കി വാഹനം വെയ്ക്കുന്നതിനെ വീണ്ടും വിനു എതിര്‍ത്തതോടെ കൂട്ടാളികളേയും കൂട്ടി സഞ്ജയ് രവി വിനുവിന്‍റെ വീടുതേടിയിറങ്ങി. ഒാട്ടോറിക്ഷയിലായിരുന്നു യാത്ര. 

തീയറ്ററിന് അധികം ദൂരത്തല്ലാതെയാണ് വിനുവിന്‍റെ വീട് .. ഒരു കോമ്പൗണ്ടില്‍ വിനുവും കുടുംബവും തൊട്ടടുത്ത വീട്ടില്‍ ഭാര്യയുടെ പിതാവ് രാജനും ഭാര്യയുമായിരുന്നു താമസിച്ചിരുന്നത്.  രാത്രി പതിനൊന്നുമണിയോടെ വീട്ടിനുമുന്നിലെത്തിയ  സംഘത്തെ രാജന്‍ കണ്ടു. 

ആയുധങ്ങളെല്ലാം ഒാട്ടോറിക്ഷയില്‍ ഉറപ്പുവരുത്തി ഗൂഢാലോചന നടത്തി സഞ്ജയും കൂട്ടാളികളും വീടിനുമുന്നിലെത്തി. പുറത്തിറങ്ങിയ രാജനുമായി സംഘം വാക്കേറ്റമായി. അതുപിന്നെ കയ്യേറ്റമായി 

രാജന്‍റെ ശബ്ദം കേട്ട് ഒാടിയെത്തിയ വിനുവിനെതിരെ തിരിഞ്ഞു സംഘം. സംഘര്‍ത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് അക്രമികളിലൊരാള്‍ വിനുവിനെ കുത്തി. പിന്നീട് ഒാട്ടോറിക്ഷയില്‍ നിന്ന് വടിവാളെടുത്ത് സഞ്ജയും കൂട്ടരും രാജനെ വെട്ടിവീഴ്ത്തി..

രക്തം വാര്‍ന്ന് കിടക്കുന്ന ഇരുവരേയും ഉപേക്ഷിച്ച് അക്രമിസംഘം ഒാട്ടോറിക്ഷയില്‍ തന്നെ രക്ഷപെട്ടു..ആശുപത്രിയിലെത്തുംവരെ രാജന് ജീവനുണ്ടായിരുന്നു. എന്തൊക്കെയേ പറയാന്‍ ശ്രമിച്ചു..ഒടുവില്‍ ആശുപത്രിയില്‍ വച്ച് മരിച്ചു..

പൊലീസ് പിന്നാലെയുണ്ടെന്ന് തിരിച്ചറിഞ്ഞ സഞ്ജയും കൂട്ടരും തമിഴ്നാട്ടിലേക്ക് കടന്നു..ഇതിനിടെ നാലുപേരും തമ്മില്‍ തെറ്റി...അങ്ങനെ സംഘം തിരിഞ്ഞ് രക്ഷപെട്ടതില്‍ രണ്ടുപേര്‍ ആദ്യം തന്നെ പൊലീസ് വലയിലായി. 

പ്രതികളുടെ ബന്ധുക്കളെയെല്ലാം പൊലീസ് നിരീക്ഷിച്ചു...രക്ഷപെട്ട് സംസ്ഥാനം വിട്ട് സഞ്ചരിച്ചവര്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള തെളിവുകളില്‍ പിടിച്ച് പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങി.  പൊലീസ് പിന്നാലെയുണ്ടെന്ന്  തിരിച്ചറിഞ്ഞ സംഘം ഒടുവില്‍ മടങ്ങിയെത്തി.. 

ആ രാത്രിയില്‍ പ്രതികളുടെ കാലുപിടിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ തിരികെ നല്‍കണമെന്ന് രാജന്‍റെ ഭാര്യയും വിനുവിന്‍റെ ഭാര്യയും അക്രമികളോട് അപേക്ഷിച്ചിരുന്നു. ഇതെല്ലാം തള്ളിക്കളഞ്ഞ് പ്രിയവപ്പെട്ടവനെ ഇല്ലാതാക്കിയ ആ പ്രതികളെ വീട്ടുമുറ്റത്ത് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അവരുടെ രോഷം അണപൊട്ടി... അക്രമികളെ ശാപവാക്കുകളാല്‍ പൊതിഞ്ഞു..

മാപ്രാണത്തുകാര്‍ക്ക് നഷ്ടപ്പെട്ടത്  രാജന്‍ എന്ന ഒരു വ്യക്തിയെ മാത്രല്ല...അയല്‍വാസികളുടെ വീട്ടുകാരുടെ അങ്ങനെ എല്ലാവര്‍ക്കും ഒാടി നടന്ന് സഹായം ചെയ്ത പ്രിയങ്കരനായ രാജേട്ടനെയായിരുന്നു..

അക്രമത്തിനൊടുവില്‍ വിനു സ്ട്രെച്ചറില്‍ പിടിച്ച് നടക്കാന്‍ ശ്രമിക്കുന്നു...ആ രാത്രിയിലെ അക്രമസംഭവങ്ങള്‍ മനസില്‍ നിന്ന് വിട്ടുമാറാത്ത ഭീതിയില്‍ സ്ത്രീകളും കുട്ടികളും...അവരുടെ പ്രിയപ്പെട്ടവന്‍റെ  വേര്‍പാടിന്‍റെ നൊമ്പരം മായിച്ചുകളയാതെ രാജന്‍റെ കുടുംബം ഇനിയും ജീവിക്കും.....പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...