കടല്‍ത്തീരത്തെ ദൃശ്യം മോഡൽ; മനുവിന്‍റെ കൊലപാതകത്തിനു പിന്നിൽ?

Crime-Story_15-09
SHARE

ഒരു കൊലപാതകം  എത്രത്തോളം ഭീകരമായി നടത്താം എന്ന്  പഠനം നടത്തുകയാണ് പുതിയ തലമുറ. അംബൂരിയിെല രാഖിയും നെട്ടൂരിലെ അര്‍ജുനുമെല്ലാം  ചുരുക്കംചില ഉദാഹരണങ്ങള്‍ മാത്രം. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമാണ് പലകൊലപാതകത്തിനും പിന്നില്‍. എത്രആസൂത്രണം നടത്തിയാലും കാലങ്ങള്‍ കാത്തിരുന്നാലും സത്യം തെളിയുക തന്നെ ചെയ്യും...നാടിന് സ്ഥിരം ശല്യക്കാരായ ഒരുകൂട്ടം ചെറുപ്പക്കാര്‍... അവരിലൊരാളെ അവര്‍തന്നെ കൊന്ന് കടല്‍ത്തീരത്ത് ദൃശ്യം മോഡലില്‍ കുഴിച്ചിടുന്നു..അതേ ആലപ്പുഴ പുന്നപ്രയിലെ മനുവിന്‍റെ കൊലപാതകത്തിനു പിന്നിലെ യാഥാര്‍ഥ്യമാണ് ക്രൈം സ്റ്റോറി അന്വേഷിക്കുന്നത്. 

ആലപ്പുഴ ചങ്ങനാശേരി റൂട്ടിലെ  തിരക്കുള്ള റോഡരികില്‍  മദ്യപാനികളുടെ ആശ്രയമായി സ്ഥിതിചെയ്യുന്ന ബാര്‍. മദ്യപാനികള്‍ തമ്മിലുള്ള തമ്മില്‍തല്ലിന്‍റെ പേരില്‍ പേരുകേട്ട ബാറും പരിസരവും. അന്നും പതിവുപോലെ നടന്ന  ഒരു വാക്കേറ്റമെന്നായിരുന്നു സമീപവാസികള്‍  കരുതിയത്. ബാറിന് മുന്നിലിട്ട് മുന്നിലിട്ട് ഒരാളെ ഒരു സംഘം മര്‍ദിക്കുന്നു... പുന്നപ്ര സ്വദേശിയും ഒട്ടേറെ ക്രമിനില്‍ കേസിലെ പ്രതിയുമായ മനുവാണ്  ആക്രമണത്തിനിരയാകുന്നതെന്ന് പതിയെ അറിഞ്ഞു. ലഹരി , ക്വട്ടേഷന്‍ സംഘത്തിന്‍റെ സ്ഥിരം അടിപിടിയിലേക്ക് ആരും ശ്രദ്ധിക്കാനേ പോയില്ല.  സമയം പത്തുമണി കഴിഞ്ഞു. ബാറിന് മുന്നിലെ അടിപിന്നീട് ആക്രമണമായി മാറിയത് വളരെ പെട്ടെന്നാണ്. അക്രമിസംഘത്തിന്‍റെ അടിയേറ്റ മനു ദേശിയപാതക്കപ്പുറത്തെത്തി ഫോണില്‍ കൂട്ടാളികളെ വിളിച്ചുവരുത്തുന്നത് സംഘത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.  അവരൊന്നും വരാന്‍ കാത്തുനില്‍ക്കാതെ സംഘം മനുവിനെ വളഞ്ഞു. ബിയര്‍കുപ്പികൊണ്ട് അടിച്ചു...കല്ലുകൊണ്ട് തലക്കടിച്ചു...ക്രൂരമായി തല്ലിച്ചതച്ചു.നിലത്തുകിടന്നുരുണ്ട മനുവിനെ രക്ഷിക്കാന്‍ ദേശിയപാതക്ക് അരികിലായിരുന്നിട്ടും ആരും എത്തിയില്ല.  ഒടുവില്‍ അബോധാവസ്ഥയിലായ മനുവിനേയും എടുത്ത് സ്കൂട്ടറില്‍ കയറ്റി സംഘം ഗലീലി കടല്‍ത്തീരം ലക്ഷ്യമാക്കി യാത്രയായി.... ദേശീയപാതയിലൂടെ സ്കൂട്ടറില്‍ മനുവുമായി കടന്നുവന്നിട്ടും ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. വിവിധസ്ഥലങ്ങളിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞു . 

കടല്‍ത്തീരത്ത് സ്കൂട്ടറില്‍ മനുവിനെ എത്തിച്ച സംഘം വലിച്ചിഴച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയി.ഇതിനിടയില‍് പലതവണ മര്‍ദിച്ചു. ചിലപ്പോള്‍ ബോധം വീണ്ടെടുത്ത മനുവിനെ ബോധം നഷ്ടപ്പെടുംവരെ മര്‍ദിച്ചു..മനുവുമായി ശത്രുതയുണ്ടായിരുന്ന എല്ലാവരേയും സംഘം വിളിച്ചുവരുത്തു..പത്തുമണിമുതല്‍ ഒരു മണിവരെ ആ അതിക്രമങ്ങള്‍ തുടര്‍ന്നു... വലിച്ചിഴച്ച് കൊണ്ടുപോകുന്നത്...അടിക്കുന്നത്...വെള്ളത്തിലൂടെ വലിക്കുന്നത്..ഫോണില്‍ വിളിച്ച് ആളെ കൂട്ടുന്നത്... 

തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റതോടെ തലയോട്ടിതകര്‍ന്നു.കൈകാലുകള്‍ ഒടിഞ്ഞു. ശരീരമാസകലം മുറിവുകള്‍ . ഒടുവില്‍ മനുവിനെ കടപ്പുറത്ത് തന്നെ കുഴിയെടുത്ത് കുഴിച്ചുമൂടാ‍ന്‍ സംഘം തീരുമാനിച്ചു...പിടിക്കപ്പെടാതിരിക്കാന്‍ മനുവിന്‍റെ വസ്ത്രം മാറ്റി. കുഴിയിലിട്ട് മണ്ണിട്ടുമൂടി പുലര്‍ച്ചയോടെ തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ സംഘം കടല്‍ത്തീരത്തു നിന്ന് മടങ്ങി...

മനുവിനെ കാണാതായി എന്ന് പിതാവ് പരാതില്‍ നല്‍കിയോടെ  തുടങ്ങിയതാണ് പൊലീസ് അന്വേഷണം . ബാറില്‍ അടിപിടി നടന്നുവെന്ന്് ഉറപ്പിച്ച പൊലീസ് മനുവിനെ കൊലപ്പെടുത്തിക്കാണാനുള്ള സാധ്യത മുന്നില്‍കണ്ടു. പക്ഷേ ആരും ഒന്നും പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് തുടര്‍ച്ചയായിചോദ്യം ചെയ്തതോടെ മനു മരണപ്പെട്ടു എന്ന് വ്യക്തമായി 

ആലപ്പുഴ ജില്ലയുെട പുന്നപ്രഭാഗത്ത്  ലഹരികടത്തും അടിപിടിയുമായി നടക്കുന്ന ഒരു കൂട്ടം യുവാക്കള്‍. കടല്‍ത്തീരം കേന്ദ്രമാക്കി സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍. പൊലീസിന്‍റെ പോലും നിയന്ത്രണത്തിന് പുറത്തായിരുന്ന ഈ സംഘം ക്വട്ടേഷന്‍ കേസുകളില്‍ നിരന്തരം റിമാന്‍ഡിലാകുന്നതും പതിവ്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ കൂടിയതല്ലാതെ മാറ്റമുണ്ടായില്ല. നിയമത്തേയും നാട്ടുകാരേയും പേടിയില്ലാതെ അരാജകത്വം സൃഷ്ടിച്ച് മുന്നേറുന്നതിനിടയിലാണ് അവരിലൊരാള്‍ക്ക് അവര്‍ മരണം ശിക്ഷ വിധിക്കുന്നത്...

മനുവിനെ ഗലീലിയ കടല്‍ത്തീരത്ത് കുഴിച്ചുമൂടിയ  കൊലപാതകകികള്‍ ഒന്നുറുപ്പിച്ചു. എന്തുസംഭവിച്ചാലും പൊലീസിനുമുന്നില്‍ സത്യം പറയരുത്. പിടിക്കപ്പെട്ടാല്‍ കടലില്‍ കൊണ്ടുപോയി മനുവിന്‍റെ ജഡം കെട്ടിത്താഴ്ത്തി എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കണം.പൊലീസ് പിടിയിലായവരെല്ലാം അതേമൊഴി ആവര്‍ത്തിച്ചതോടെ പൊലീസ് കുഴങ്ങി. പൊലീസിനെ കബളിപ്പിച്ച് മൂന്നുദിവസത്തിനുശേഷം ദൃശ്യം മോഡലില്‍ മൃതദേഹം എടുത്തുമാറ്റി തെളിവുനശിപ്പിക്കാനും പ്രധാനകൊലയാളികള്‍ പദ്ധതിയിട്ടിരുന്നു... 

പിന്നീട് ഒരു പ്രതിയെ തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെ സൂചനകള്‍ ലഭിച്ചു. ജഡം കുഴിച്ചിട്ട സ്ഥലം ഒടുവില്‍ പൊലീസ് കണ്ടെത്തി. ജെസിബിഉപയോഗിച്ച് മണ്ണുമാറ്റിയതോടെ മൂന്നുദിവസം പഴക്കമായ മനുവിന്‍റെ ജഡം കണ്ടെത്തി. കൊലപാതകത്തില്‍ പങ്കെടുത്ത പതിനഞ്ച് പ്രതികളില്‍ ഭൂരിഭാഗംപേരേയും പൊലീസ് അറസ്റ്റുചെയ്തു. പുന്നപ്രയുടെ കടലോരത്തെ അലോസരമാക്കിയ ക്രൂരകൊലപാതകത്തിന് പരിസമാപ്തി....

കൊല്ലപ്പെവനും  കൊന്നവരും ഒട്ടേറെകേസുകളിലെ പ്രതികള്‍. എത്ര ആസൂത്രിതമായി കൊലപാതകം നടത്തിയാലും പിടിക്കപ്പെടുമെന്ന് കുറ്റവാളികള്‍ക്കുള്ള മുന്നറിയിപ്പാണ് മനുവിന്‍റെ കൊലപാതകം. ക്വട്ടേഷന്‍ സംഘത്തിന്‍റെ പിന്‍ബലത്തില്‍ നിയമം കയ്യിലെടുക്കുന്നവര്‍ക്ക് തിരിച്ചറിവാകണം ഈ കൊല. അല്ലെങ്കില്‍ വാളെടുത്തവന്‍ വാളെ തന്നെ തീരും.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...