എൽഡേർസ് കോർണറും തുറന്ന സ്റ്റേജും; പുത്തൻ രൂപത്തിൽ കവടിയാർ പാർക്ക്

kowdiarp-park
SHARE

കവടിയാര്‍ പാര്‍ക്കിന് ഇനി പുതിയ രൂപമാണ്. പുതിയ പാര്‍ക്ക് തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്നവര്‍ക്കായുള്ള എല്‍ഡേര്‍സ് കോര്‍ണറും തുറന്ന സ്റ്റേജുമാണ് പുതിയ പാര്‍ക്കിന് അലങ്കാരമാകുന്നത്. 

ഇത് പഴയ കവടിയാര്‍ പാര്‍ക്ക്..നഗരത്തിന് നടുക്കാണെങ്കിലും തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തലസ്ഥാന നഗരി വിശ്രമിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഇവിടെ. കിഴക്കേക്കോട്ട വരെയുള്ള രാജവീതിയുടെ തുടക്കവും ഇവിടുന്നായതിനാല്‍ തന്നെ പാര്‍ക്ക് എപ്പോഴും സജീവമാണ്. ഈ പാര്‍ക്കിന് പുതിയ മുഖമാണ് ഇനി..

അറുപത്തിരണ്ട് ലക്ഷം രൂപ ചിലവില്‍ തിരുവനന്തപുരം നഗരസഭയാണ് പാര്‍ക്ക് നവീകരിക്കുന്നത്. പുതിയ ബെഞ്ചുകളും അലങ്കാരങ്ങളുമായതോടെ  പാര്‍ക്കിന് മോടികൂടി. കൂടാതെ മുതിര്‍ന്നവര്‍ക്കായുള്ള എല്‍ഡേഴ്സ് കോര്‍ണറും വിവേകാനന്ദ പ്രതിമയോട് ചേര്‍ന്ന പുതിയ സദസും പാര്‍ക്കിനെ കൂടുതല്‍ ശ്രദ്ധേയമാക്കും. സ്വാമി വിവേകാനന്ദന്‍ അനന്തപുരിയില്‍ വന്ന ചരിത്രത്തിന്‍റെ ചുമര്‍ചിത്ര പ്രദര്‍ശനവും സദസിലുണ്ടാകും. 

2020 മാര്‍ച്ചടെയായിരിക്കും പാര്‍ക്ക് നവീകരണം പൂര്‍ത്തിയാവുക. രാവിലെ ആറര മുതല്‍ രാത്രി പത്ത് വരെയായിരിക്കും പാര്‍ക്ക് പ്രവര്‍ത്തനസമയം.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...