'ഒരിക്കല്‍ കൂടി അവരൊന്ന് ചിന്തിച്ചിരുന്നെങ്കിൽ'‍; നീനു ഇപ്പോഴും ആഗ്രഹിക്കുന്നത്

crime-story-kevin-murder
SHARE

ഒരു വര്‍ഷം മുമ്പ്,  കൃത്യമായി പറഞ്ഞാല്‍ മെയ് 30ന്. ഈ കുഴിമാടത്തില്‍ ഞാന്‍ വന്നിരുന്നു...അന്ന് കെവിനെന്ന ചെറുപ്പക്കാരന്‍റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷിച്ചായിരുന്നു  ആ യാത്ര. ഇന്ന്  ആ പ്രതികളെ കുറ്റവാളികളായി പ്രഖ്യാപിച്ചതിന്‍റെ പിന്നാമ്പുറം തേടിയാണ് യാത്ര..ഒരു പെണ്‍കുട്ടി സ്വന്തം പിതാവിനെതിരേയും സഹോദരനെതിരേയും നടത്തിയ നിയമപോരാട്ടത്തിന്‍റെ വിജയവഴികളിലൂടെയുളള യാത്ര. കെവിന്‍റെ നീനുവിനൊപ്പം..

കെവിന്‍റെ നീനു ..കേരളം പറഞ്ഞു പറഞ്ഞ് മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ പേര്. ആര്‍ക്കുവേണ്ടിയാണോ താന്‍ ജീവിതം ഉഴിഞ്ഞുവച്ചത് അവനെ, കെവിനെ ഇല്ലാതാക്കിയവര്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശപഥം ചെയ്തിറങ്ങിയ പെണ്‍കുട്ടി പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ജീവിതവഴികളില്‍ നീനു ചുവടുവെച്ചതോടെ കേരളം ഒപ്പം നിന്നു. ആ പെണ്‍കുട്ടിക്കൊപ്പം പിന്തുണയുമായി.

കെവിനോടൊപ്പമുള്ള ആ നല്ലകാലമാണ് ഇന്നും നീനുവിനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു കൗമാരക്കാരിയുടെ താല്‍ക്കാലിക പ്രേമബന്ധമെന്നൊക്കെ പരിഹസിച്ചവര്‍ക്ക  പ്രണയത്തിന്‍റെ പവിത്രത കാണിച്ചുകൊടുത്തു ഈ പെണ്‍കുട്ടി. ഒരു വലിയ വീട്ടില്‍ പിറന്ന പെണ്‍കുട്ടിക്ക് സാമ്പത്തീകമായും സാമൂദായികമായും താഴെ നിന്നിരുന്ന ഒരു യുവാവിനോട് തോന്നിയ ഭ്രമമല്ല ഇവരുടെ ബന്ധമെന്ന് കാലത്തിനിപ്പുറം നീനു ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു നീനു.

ഒരു വട്ടം..ഒരിക്കല്‍ കൂടി  അവരൊന്ന്   ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോഴും നീനു ആഗ്രഹിച്ചുപോകുന്നു. തന്‍റെ പ്രിയതമനെ തന്നില്‍ നിന്ന് പറിച്ചെടുക്കാന്‍ വേട്ടപ്പട്ടികളെപ്പോലെ അവരിറങ്ങുമെന്ന് അവള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല..മനസില്‍ ഒരു പേടി ഉണ്ടായിരുന്നെങ്കിലും ..കൂടെപ്പിറപ്പിനേയും ജന്‍മം നല്‍കിയ പിതാവിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തി പോരാടാന്‍ ഈ മകളെ പ്രേരിപ്പിച്ചത് അതുമാത്രമാണ്. 

നിയമപ്രകാരം വിവാഹിതരായില്ലെങ്കിലും മനസില്‍ ഉറപ്പിച്ചതാണ് നീനു കെവിനെ..ലോകത്തോട് വിളിച്ചുപറഞ്ഞതാണ്... അതുകൊണ്ടു തന്നെ കെവിന്‍റെ വീട്ടില‍് കെവിന്‍റെ ഭാര്യയായി നീനു കഴിയുന്നു. കെവിന്‍റെ ശരീരത്തില്‍ ജീവന്‍ തുടിച്ചിരുന്നപ്പോഴുള്ള നല്ലഒാര്‍മകളെ മനസില്‍ താലോലിച്ചുകൊണ്ട്..

കെവിന്‍ വധക്കേസ് കേരളത്തിലെ ആദ്യദുരഭിമാനക്കൊലയായി കോടതി രേഖപ്പെടുത്തി. കേസിലെ പതിനാല് പ്രതികളില്‍ പത്തുപേരും കുറ്റക്കാരെന്ന് തെളിഞ്ഞു. പ്രതികളുടെ പങ്കാളിത്തം കൃതമായി കോടതിക്കുമുമ്പാകെ തെളിയിക്കാന്‍ പ്രോസിക്യൂഷനും അന്വേഷണസംഘത്തിനും കഴിഞ്ഞു. 2018 മെയ് 26 രാത്രിയില്‍ പുനലൂരില്‍ നിന്ന് തുടങ്ങിയ ആ ക്വട്ടേഷന്‍ കെവിന്‍റെ ജീവന്‍ എടുത്താണ് അവസാനിച്ചത്. 

കെവിനോടൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷിന്‍റെ മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. രാത്രി വീട്ടില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ നാടകങ്ങള്‍ കൃത്യമായി കോടതിക്ക് വിശദീകരിക്കാനും അനീഷിന് കഴിഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...