പശ്ചിമഘട്ട സംരക്ഷണത്തില്‍ പുനര്‍വിചിന്തനം അനിവാര്യമോ ?

niyanthranarekha-21-08-19
SHARE

ഒരു മലയാകെ ഇടിഞ്ഞ് വരികയായിരുന്നു. നിമിഷങ്ങള്‍ കൊണ്ട് പ്രദേശമാകെ ഇല്ലാതായി. കവളപ്പാറയിലും പുത്തുമലയിലും പന്നിയാര്‍കുട്ടിയിലുമെല്ലാം  വന്‍ ദുരന്തങ്ങള്‍ക്ക് ദൃക്സാക്ഷികളായവര്‍ക്ക് കണ്‍മുന്നില്‍ കണ്ട ഭീകരത വിശ്വസിക്കാനായില്ല. ഓരോ മഴക്കാലത്തും പശ്ചിമഘട്ട മലനിരകള്‍ കേരളത്തെ വല്ലാതെ ഭീതിപ്പെടുത്തുകയാണ്.  എന്തുകൊണ്ട് ഇത് സംഭവിക്കുന്നു. 

പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചവീഴ്ചയാണ് കേരളത്തിൽ വീണ്ടും പ്രളയ, ഉരുൾപൊട്ടൽ ദുരന്തം രൂക്ഷമാകാൻ കാരണമെന്ന് പറയുന്നത് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച  പ്രഫ. മാധവ് ഗാഡ്ഗിൽ ആണ്. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിനു തെറ്റുപറ്റിയെന്ന് പ്രഫ.ഗാഡ്ഗില്‍ കുറ്റപ്പെടുത്തുന്നു. മലയോരത്തും ദുരന്തമേറ്റുവാങ്ങിയ ജനങ്ങളില്‍ ഒരു വിഭാഗം ഗാഡ്ഗില്‍ പറഞ്ഞ കാര്യങ്ങള്‍ ചിന്തിക്കണമെന്ന് പറയുന്നു. പക്ഷേ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇപ്പോഴും പശ്ചിമഘട്ടസംരക്ഷണത്തില്‍ ഉറച്ച നിലപാടെടുക്കാന്‍ തയാറാവുന്നില്ല. കര്‍ഷകതാല്‍പര്യങ്ങളാണ് അവരുടെ മറുവാദം.  പശ്ചിമഘട്ട സംരക്ഷണത്തില്‍ പുനര്‍വിചിന്തനം അനിവാര്യമോ ? നിയന്ത്രണ രേഖയിലേക്ക് സ്വാഗതം. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...