ആദ്യം സമൂഹമാധ്യമത്തിൽ കൊലവിളി; തുടർന്ന് അരുംകൊല; തടയും മുൻപേ വെട്ടിനുറുക്കി

crime-story-noushad
SHARE

ഒരു കൊലപാതകം അരങ്ങേറുന്നതിന് പലകാരണങ്ങളുമുണ്ട്...രാഷ്ട്രീയമോ വൈരാഗ്യമോ അങ്ങനെ എന്തും..ചാവക്കാട്   നൗഷാദ് കൊല്ലപപെട്ടതിന്‍റെ  കാരണം മറ്റൊരു സംഘടനയുടെ വളര്‍ച്ചക്ക് തടയിട്ടു എന്നതായിരുന്നു...  നൗഷാദ് പ്രതിനിധാനം ചെയ്യുന്ന  രാഷ്ട്രീയം എന്തുമാകട്ടെ ..എന്തിന് നൗഷാദ് കൊല്ലപ്പെട്ടു എന്നതാണ് പ്രധാനം...  ചാവക്കാട്  നിയോജകമണ്ഡലത്തിലെ  പുന്ന ഗ്രാമത്തിലെ ഏതൊരുപരിപാടിയുടെ മുന്‍നിരയിലും നൗഷാദുണ്ടായിരുന്നു...ജൂലൈ മുപ്പത് വരെ...നാടിന്‍റെ സംരക്ഷകനായി..

എല്ലാത്തിലും ഒന്നാമനായി നിന്ന പുതുവീട്ടില്‍ നൗഷാദ്  ...പുന്ന  മഹല്‍  ജുമ അത്ത് പള്ളിയിലെ കബറിടത്തിലും ഒന്നാമനായി സ്ഥാനം പിടിച്ചു..ജൂലൈ 31 ന്.. ആ കറുത്ത ഗ്ലാസിനുള്ളില്‍ നിന്ന് നൗഷാദ് സമൂഹത്തെ നോക്കിക്കണ്ടു..ആവശ്യം തിരിച്ചറിഞ്ഞു..ജാതിമത വ്യത്യാസങ്ങളില്ലാതെ നൗഷാദ് ഒാടിയെത്തി.ദാരിദ്യത്തിന്‍റെ പടുക്കുഴിയിലായ സ്വന്തം വീടിനൊപ്പം തന്നെ നൗഷാദ് പുന്നക്കാരുടെ ആവശ്യങ്ങളും നിറവേറ്റാന്‍ ഒാടിനടന്നു... 

ജൂലൈ മുപ്പത് 

വൈകിട്ട് ഏഴുമണിയോടെ നൗഷാദിന്‍റെ ആ ഒാട്ടം നിലച്ചു...അവര്‍ നൗഷാദിന് വിധിച്ച അവസാന ദിവസം അന്നായിരുന്നു. നൗഷാദ് ഇല്ലതാകണം എന്ന് ആഗ്രഹിച്ചത് ആരാണ്...എന്തായിരുന്നു കാരണം ..പൊലീസ് അന്വേഷണം ആ വഴിക്ക് നീണ്ടു.. അന്വേഷണം എത്തി നില്‍ക്കുന്നത് എസ്ഡിപിഐയില്‍ ..ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു.. കൊലപാതകസംഘത്തില്‍ പതിനഞ്ചിലേറെ അംഗങ്ങള്‍...കൃത്യമായ പ്ലാനിങ്..എവിടേയും അക്രമികള്‍ക്ക് പിഴച്ചില്ല...

എന്തുകൊണ്ട് നൗഷാദ് ബലിയാടായി...കാരണവും നാട്ടുകാര്‍ തന്നെ വിശദീകരിക്കുന്നു. മുര്‍ഷിദില്‍ നിന്ന് പ്രധാനശത്രുവായി നൗഷാദിനെ പ്രതിഷ്ഠിച്ചു...സംഹാരമായിരുന്നു ലക്ഷ്യം.. നൗഷാദിനെ മാര്‍ക്ക് ചെയ്ത അന്നേ തുടങ്ങിയാതിയുന്നു ഒരുക്കങ്ങള്‍ ..

.നൗഷാദിന്‍റെ കായികബലം കണക്കിലെടുത്ത് വലിയ അക്രമിസംഘത്തിന് രൂപം നല്‍കി..എല്ലാമുന്നൊരുക്കങ്ങളും കൃത്യമായ നിര്‍ദേശങ്ങളോടെ സംഘം നടപ്പിലാക്കി....വിവിധകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചിരുന്ന ആയുധങ്ങള്‍ ശേഖരിച്ചു...നൗഷാദിനെ വകവരുത്താനുള്ള എല്ലാകോപ്പുകൂട്ടലുകളും ആര്‍ക്കും സംശയം പോലും നല്‍കാതെ പൂര്‍ത്തിയാക്കി...

എല്ലാ സാഹചര്യങ്ങളും ഒത്തുവന്ന ജൂലൈ മുപ്പതിന് അവര്‍ ഉറപ്പിച്ചു..നൗഷാദിനെ കൊലപ്പെടുത്തണം...സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുനിന്ന് നൗഷാദിനെ ബൈക്കുകളിലായി വന്ന അക്രമിസംഘം വെട്ടിയും കുത്തിയും മൃതപ്രായനാക്കി..നൗഷാദിന്‍റെ ചെറുത്തുനില്‍പ്പ്  പരിശീലനം സിദ്ധിച്ച ആ അക്രമിസംഘത്തിന് മുന്നില്‍ വിഫലമായി.  ‌‌ പ്രദേശത്ത് കൊലവിളി മുഴക്കിയ ശേഷമാണ് സംഘം മടങ്ങിയത്. കണ്ടുനിന്ന ആര്‍ക്കും നൗഷാദിന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുംമുമ്പേ അക്രമികള്‍ ആ ശരീരം വെട്ടിനുറുക്കിയിരുന്നു.. 

പഴുതടച്ച ആസൂത്രണമാണ് പ്രതികള്‍ നടത്തിയത്. പൊലീസ് തലങ്ങും വിലങ്ങും ഒാടിയിട്ടും പ്രതികളെ മാത്രം കിട്ടിയില്ല. ഒടുവില്‍ പതിനഞ്ചംഗസംഘത്തിലൊരാളെ പൊലീസ് കുടുക്കി. നൗഷാദിനെതിരെ മുമ്പേ തന്നെ പ്രതികളില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി മുഴക്കിയിരുന്നു.എന്നിട്ടും മുന്‍കരുതലൊന്നും എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.. സ്വന്തം ജീവന് സംരക്ഷണം നല്‍കാന്‍ നൗഷാദിനും.. 

പുന്ന അയ്യപ്പ സുബ്രമഹ്ണ്യ ക്ഷേത്രത്തിലെ ഉല്‍സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൂടി ആയിരുന്ന നൗഷാദിനെ പുന്നക്കാര്‍ക്ക്  മറക്കാന്‍ കഴിയുന്നില്ല.. പുന്നക്കാര്‍ കാത്തിരിക്കുകയാണ് ആരാണ് അവരുടെ നൗഷാദിനെ കൊലപ്പെടുത്തിയതെന്നും എന്തിനായിരുന്നു കൊലയെന്നും അറിയാന്‍. 

പൊലീസിനുമുന്നില്‍ വലിയൊരു വെല്ലുവിളിയാണ് നൗഷാദിന്‍റെ കൊലപാതകം. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ,അവര്‍ എത്ര വലിയവരാണെങ്കിലും നിയമത്തിനുമുന്നില്‍ പൊലീസ് അവരെ കൊണ്ടുവന്നേ തീരൂ..അല്ലെങ്കില്‍ വെറുമൊരു പകയ്ക്ക് ആരേയും കൊല്ലാനുള്ള ലൈസന്‍സ് അക്രമികള്‍ക്ക് നല്‍കലാകും അത്... അത് ഉണ്ടായിക്കൂടാ...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...