കരകയറാൻ കേരളം; കണ്ണീരായി വയനാടും മലപ്പുറവും; തീരാതെ ദുരിതം

theerathe-duritham
SHARE

മഹാപ്രളയം കഴിഞ്ഞിട്ട് ഒരു വർഷം. 450 പേരുടെ ജീവനെടുത്ത പ്രളയം കോടിക്കണക്കിന് രൂപയുട നഷ്ടവും സംസ്ഥാനത്തിന് വരുത്തി. കേരളത്തിലെ പകുതിയിലേറെ ഗ്രാമങ്ങൾ പ്രളയജലത്തിൽ മുങ്ങി. നിമിഷം തോറും മരണ സംഖ്യ ഉയർന്നു. സൈനികരായും മൽസ്യതൊഴിലാളികളായും രക്ഷകരെത്തി.

പേമാരിയെ തോൽപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി. ഇതിൽ നിന്നും കരകയറും മുൻപാണ് വീണ്ടും പേമാരിയും ഉരുൾപൊട്ടലും. മഴ കനത്തു. വെള്ളപ്പൊക്ക മുന്നറിയിപ്പുമായി അധികൃതർ. മഹാപ്രളയം ആവർത്തിക്കരുതേ എന്ന് പ്രാർഥന. വടക്ക് വയനാട്ടിലും മലപ്പുറത്തും ഭൂമി കിടുങ്ങി വിറച്ചു. ഉരുൾപൊട്ടൽ നൽകിയ നടുക്കത്തിൽ നിന്നും ഇനിയും മോചിതമല്ല കേരളം. 

MORE IN KERALA
SHOW MORE
Loading...
Loading...