മഹാപ്രളയത്തിൻറെ ദുരന്ത സ്മരണയ്ക്കിടെ വീണ്ടും മഴക്കലി; വിഡിയോ

SHARE
jkalimazha

മഴയിലാണ് കേരളം. മഹാപ്രളയത്തിൻറെ ദുരന്ത സ്മരണയ്ക്കിടെ നാട് വിറങ്ങലിച്ച് നില്‍ക്കുന്നു. വയനാട് മേപ്പാടി പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതിൽ മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ട് എസ്റ്റേറ്റ് പാടി, ഒരു പള്ളി, ക്ഷേത്രം, വാഹനങ്ങള്‍ എന്നിവ മണ്ണിനടിയിലാണ്. വൈകിട്ട് നാലു മണിയോടെ അപകടമുണ്ടായെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. 

സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം ഒന്‍പതായി. ഇടുക്കി, വയനാട് ജില്ലകളില്‍ മൂന്നു മരണം വീതമുണ്ടായി. മലപ്പുറം വഴിക്കടവ് ആനമറിയില്‍ ഉരുള്‍പൊട്ടലില്‍ സഹാദരങ്ങളായ രണ്ടുപേരെ കാണാതായി. ഇവരുടെ വീട് പൂര്‍ണമായി തകര്‍ന്നു.

അട്ടപ്പാടി പൂര്‍ണമായും ഒറ്റപ്പെട്ടു. ഭവാനി, ശിരുവാണി, വരഗാര്‍ പുഴകള്‍ കരകവിഞ്ഞു. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വ്യാപകമാണ്. റോഡ്, വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നു

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...