അതീവ രഹസ്യം കരുനീക്കങ്ങൾ; കശ്മീർ മാറുന്നു

kashmir06
SHARE

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായി പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും അതിനായുള്ള നടപടികൾ രഹസ്യമായാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്.ഒരു രാത്രി കൊണ്ട് കശ്മീരിനെ തടവിലാക്കിയ ഭരണകൂടം ആ നാടിന്റെ  പുരോഗതി ഇതാ ഇവിടെ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് രാജ്യസഭയിൽ പുനസംഘടനാ ബിൽ അവതരിപ്പിച്ച് പാസാക്കി.

രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ സമർഥമായി അതിജീവിച്ച കേന്ദ്രസർക്കാരിന് ലോക്സഭയിൽ കാര്യങ്ങൾ കട്ടിയാവില്ലെന്ന് ഉറപ്പായിരുന്നു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന പ്രമേയം രാജ്യസഭയിലെ ചർച്ചയ്ക്കിടെ ലോക്സഭയിലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ഇതിനെ നേരിടാൻ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തയ്യാറെടുത്തിരുന്നുവെങ്കിലും കല്ലുകടിയായിരുന്നു ഫലം.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയവും സംസ്ഥാന പുനസംഘടനയ്ക്കുള്ള ബില്ലും ലോക്സഭ പരിഗണിച്ചപ്പോൾ തന്നെ ചട്ടപ്രകാരമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.കശ്മീരിനെ കേന്ദ്രസർക്കാർ ജയിലിൽ ആക്കിയെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ഡിഎംകെയും ആരോപിച്ചു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...