പ്രളയാനന്തരം ഒരു നാട് ജീവിതത്തിലേക്ക് മടങ്ങുന്ന വഴികൾ

flood06
SHARE

ആരൊക്കെ മറന്നാലും കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ചെങ്ങന്നൂരുകാർക്ക് മറക്കാൻ പറ്റുമോ?അത്ര വലിയ ആഘാതമല്ലേ ഈ പ്രദേശത്തിന് മഹാപ്രളയം ഏൽപ്പിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് പ്രളയം എത്തിയത്. അതുകൊണ്ട് തന്നെ യാതൊരു മുൻ കരുതലുകളും ഈ മേഖലയിലെ മനുഷ്യർ സ്വീകരിച്ചിരുന്നില്ല. 

പമ്പയും അച്ചൻകോവിലാറുെമാക്കെ ഗതിമാറിയും വഴിമാറിയും ഒഴുകി. വീടുകളിൽ നിന്ന് പുറത്തിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ വിസമ്മതിച്ച ജനങ്ങൾ, ജലനിരപ്പ് ഉയർന്നതോടെ പ്രാണഭയത്താൽ നിലവിളിച്ചു.മത്സ്യത്തൊഴിലാളികളും സൈന്യവും ചേർന്ന് ആയിരങ്ങളെ രക്ഷയുടെ തീരത്തെത്തിച്ചു. പ്രളയത്തിന് ഒരു വർഷത്തിന് ശേഷം വരണ്ട് തുടങ്ങുന്ന പ്രദേശങ്ങളിലൂടെ മനോരമ ന്യൂസ് സഞ്ചരിക്കുന്നു..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...