എന്താണ് ചന്ദ്രയാന് പിന്നിലെ സാങ്കേതിക വിദ്യ; അറിയേണ്ടതെല്ലാം

chandrayan3
SHARE

ഇന്ത്യയുടെ യശസുയര്‍ത്തി ചന്ദ്രന്‍റെ രഹസ്യങ്ങള്‍ തേടി ചന്ദ്രയാന്‍ 2 മായി ജിഎസ്എല്‍വി മാര്‍ക്ക് 3 കുതിക്കാന്‍ ഇനി ഏഴുമണിക്കൂര്‍ 51 മിനിറ്റ്. രാവിലെ 6.51 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.  നാളെ പുലര്‍ച്ചെ 2.51 നാണ് വിക്ഷേപണം. 16 മിനിറ്റില്‍ ചന്ദ്രയാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും.

എന്താണ് ചന്ദ്രയാന് പിന്നിലെ സാങ്കേതിക വിദ്യ. ഇതില്‍ അറിയേണ്ടത് എന്തെല്ലാം. നമുക്ക് നോക്കാം. 

GSLV വിശദാംശങ്ങള്‍

പേടകത്തെ പൊതിഞ്ഞ പേലോഡുകള്‍. 

ഓര്‍ബിറ്ററും ലാന്‍ഡറും റോവറുമടങ്ങുന്ന ചന്ദ്രയാന്‍ 2 പേടകം.‌

എസ് 200 ഖരഇന്ധന റോക്കറ്റുകള്‍.‌ 

ഇന്ധനം:  ഹൈഡ്രോക്സില്‍ ടെര്‍മിനേറ്റ‍ഡ് പോളിബ്യൂട്ടേഡിയന്‍ (HTPD).‌

എല്‍ 110 ദ്രവഇന്ധന റോക്കറ്റ് .‌ 

 2 വികാസ് എന്‍ജിനുകള്‍.‌ 

ഇന്ധനം : അണ്‍സിമട്രിക്കല്‍ ഡൈമീഥേല്‍ഹൈഡ്രസീന്‍ (UDMH).‌ 

C25 ക്രയോജനിക് എന്‍ജിന്‍ .‌ 

ഇന്ധനം : ദ്രവ ഓക്സിജന്‍, ദ്രവ ഹൈഡ്രജന്‍.‌ 

ഓർബിറ്റർ 

1. ടെറെയ്ൻ മാപ്പിങ് ക്യാമറ 2– ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള ഉപകരണം. 

2.കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ– ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു പഠനം നടത്താനുള്ള ഉപകരണം. 

3. സോളർ എക്സ്റേ മോണിറ്റർ–സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെ പഠിക്കാനുള്ള ഉപകരണം. 

4. ഇമേജിങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ–ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കും.

5. സിന്തറ്റിക് അപ്പർചർ റഡാർ –റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് സ്കാന്‍ ചെയ്ത് ചന്ദ്രനുള്ളിലെ ജലസാന്നിധ്യം അളക്കും

6. ചേസ് 2–ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ച് വിവരം നൽകുന്ന ഉപകരണം. 

7. ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ– ദൗത്യത്തിനൊപ്പമുള്ള മറ്റു ഭാഗങ്ങളായ ലാൻഡറും റോവറും ഇറങ്ങുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തും. 

8. ഡ്യൂവല്‍ ഫ്രീക്വന്‍സി റേഡിയോ പരീക്ഷണം– ഏറ്റവും മുകളിലെ പാളിയായ അയോണസ്ഫിയറിനെക്കുറിച്ച് പഠിക്കും.

ലാൻഡർ – വിക്രം

1. ഇല്‍സ

– ചന്ദ്രനിൽ സംഭവിക്കുന്ന കമ്പനങ്ങളെക്കുറിച്ച് (മൂൺ ക്വേക്ക്സ്) പഠനം നടത്തി വിവരങ്ങൾ നൽകുന്ന ഉപകരണം. ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി എന്നു പൂർണനാമം. 

2. സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ്–ചന്ദ്രോപരിതലത്തിലെ താപനില അളക്കുന്നുള്ള പരീക്ഷണങ്ങള്‍ നിര്‍വഹിക്കും. 

3.രംഭ–ലാങ്മ്യൂർ പ്രോബ്– ഉപരിതലത്തിലെ പ്ലാസ്മയുടെ സാന്ദ്രതയും അയണോസ്ഫിയറിനെയും കുറിച്ച് പഠിക്കും

റോവര്‍ – പ്രഗ്യാന്‍ 

1. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ടോമീറ്റര്‍ – ചന്ദ്രനിലെ മൂലകങ്ങളെക്കുറിച്ച് പഠിക്കും

2. ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക് ഡൗണ്‍ സ്പെട്രോസ്കോപ്പ്– നിലത്തിറങ്ങുന്ന സ്ഥലത്ത് ചന്ദ്രന്‍റെ മേല്‍പാളിക്കുള്ളിലെ ധാതുക്കളുടെ വിവരശേഖരണം

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...