കാലത്തിന്റെ കാവ്യനീതി; തോൽവിക്കിടയിലും മിന്നിത്തിളങ്ങി ജഡേജ

runfest-web
SHARE

ഇന്ത്യ തോറ്റെങ്കിലും  രവീന്ദ്ര ജഡേജയ്ക്കായി കാലം കാത്തുവച്ചതായിരുന്നു ഈ മല്‍സരമെന്ന് തോന്നും. മാഞ്ചസ്റ്ററില്‍  ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ എങ്കിലും  നല്‍കിയത് ജഡേജയുടെ പ്രകടനമായിരുന്നു. 

രോഹിത്, കോലി, ബുംറ ഇതിനുമപ്പുറം  മറ്റൊരു ഹീറോയെ ഇന്ത്യ  പ്രതീക്ഷിച്ചിരുന്നില്ല. അവിടെയാണ് സര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ആരാധകരുടെ ഇടനെഞ്ചിലേക്ക് കടന്നുകയറിയത്. 

പകുതിയിലധികം കാലാള്‍പ്പടയെ നഷ്ടപ്പെട്ടെങ്കിലും അവസാനശ്വാസം വരെ പോരാടുന്ന രജപുത്ര വീര്യം ന്യൂസീലന്‍ഡ് ബോളര്‍മാര്‍ അറിഞ്ഞു.

ക്രീസില്‍ എത്തിയപ്പോള്‍ മുതല്‍ ജഡേജ പൊട്ടിത്തെറിച്ചു. കോലിയിലും രാഹുലിലും കണ്ട സമ്മര്‍ദം അയാളെ തൊട്ടതേയില്ല.

നിലയുറപ്പിക്കാന്‍ മധ്യനിര പതറിയയിടത്ത് ആറ് വീതം സിക്സറും  ഫോറുമടിച്ച് അയാള്‍ വ്യത്യസ്തനായി. 6 ന് 92 റണ്‍സെന്ന നിലയില്‍ നിന്നാണ് അയാള്‍ ഇന്നിങ്സ് കെട്ടിപ്പടുത്തത്.

ഫീല്‍ഡിങ്ങിലും ജഡ്ഡു മിന്നിത്തിളങ്ങി. ഡയറക്ട് ത്രോയിലൂടെ  റോസ് ടെയിലറെ പുറത്താക്കിയ ജഡേജ  ടോം ലാതമിനെ ബൗണ്ടറിക്കരികിലെ മനോഹര  ക്യാച്ചിലൂടെ മടക്കി. 41 റണ്‍സ് സേവ് ചെയ്ത ജഡേജായണ് നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സേവ് ചെയ്ത താരം.

കിവീസെന്നുകേട്ടാലേ ജഡേജയ്ക്ക് കലിപ്പ് കൂടുതലാണ്. സന്നാഹമല്‍സരത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോഴും അര്‍ധസെഞ്ചുറിയുമായി അന്നും അയാള്‍ മാത്രം തലയുയയര്‍ത്തി നിന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...