എല്ലാം യുവിയുടെ ഉപദേശമെന്ന് രോഹിത്; മോശം ഫോം മറികടന്ന് കിട്ടിയ ആത്മവിശ്വാസം

runfest-web
SHARE

ലോകകപ്പില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്താന്‍ സഹായിച്ചത് യുവരാജ് സിങ്ങിന്റെ ഉപദേശമെന്ന് രോഹിത് ശര്‍മ. ഐപിഎല്ലില്‍ മോശം ഫോമിലായിരുന്ന തനിക്ക് യുവരാജ് സിങ് നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നുവെന്ന് രോഹിത് പറഞ്ഞു 

ഐപിഎല്ലില്‍ മോശം ഫോമിലായിരുന്നു താന്‍. മികച്ച സ്കോറുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നത് തന്നെ നിരാശപ്പെടുത്തിയിരുന്നു. ഇത്തരമൊരവസ്ഥയില്‍ യുവരാജ് സിങ്ങിന്റെ ഉപദേശമാണ് തന്നെ സഹായിച്ചതെന്ന് രോഹിത് പറഞ്ഞു.

തനിക്ക് ഒരു സഹോദരനെപ്പോലെയാണ് യുവി. കൂടുതല്‍ റണ്‍സ് നേടുന്നതിനെക്കുറിച്ചല്ല യുവരാജ് തന്നോട് സംസാരിച്ചത്. കളിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമാണ്  പറ‍ഞ്ഞത്. അവസരം വരുമ്പോള്‍ താന്‍ റണ്‍സ് സ്കോര്‍  ചെയ്യുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. അത് ലോകകപ്പാണെന്ന് ഇപ്പോള്‍ മനസിലായെന്നും രോഹിത്തിന്റെ വാക്കുകള്‍. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...