5 മാസം; 24 കിലോ കൂട്ടി; സിനിമാക്കാർ ഞെട്ടിയ അക്കഥ; വിഡിയോ

ammini-pillai-film-actress
SHARE

ആസിഫ് അലി പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം കക്ഷി അമ്മിണിപിള്ള തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത് കാന്തി എന്ന കഥാപാത്രമാണ്. ഷിബ്‍ലയാണ് കാന്തിയായി എത്തുന്നത്. ഷിബ്‍ല നായികയാകുന്ന ആദ്യ ചിത്രമാണ് ഇത്. ഷിബ്‍ലയെ പ്രേക്ഷകർക്ക് പരിചയം ഉണ്ടാകും. ആങ്കറിങ്ങിലൂടെയാണ് തുടക്കം. സിനിമാ കമ്പനി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. പക്ഷേ ഷിബ്‍ലയുടെ കരിയർ ബ്രേക്ക് ആകുകയാണ് കക്ഷി അമ്മിണി പിള്ളയും അതിലെ കാന്തി എന്ന കഥാപാത്രവും. 

സിനിമയ്ക്കായി 63 കിലോ ഭാരമുള്ള ഷിബ്‍ല 20 കിലോയോളമാണ് കൂട്ടിയത്. ഷിബ്‍ലയുടെ ഈ മേക്ക് ഓവറിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തടി കൂട്ടുക മാത്രമല്ല മൊത്തത്തിലുള്ള ലുക്കിൽ മാറ്റം വരുത്തിയാണ് ഷിബ്‍ല കാന്തി ആയത്. സിനിമ റിലീസ് ആയിക്കഴിഞ്ഞ് ഷിബ്‍ലയുടെ ജീവിതത്തിലും വലിയ ഒരു മാറ്റം ഉണ്ടായിരിക്കുകയാണ്. ആ മാറ്റം എന്താണെന്നും സിനിമയുടെ മറ്റ് വിശേഷങ്ങളും ഷിബ്‍ല മനോരമ ന്യൂസ് ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.

വിഡിയോ അഭിമുഖം കാണാം:

ആസിഫ് അലി വക്കീല്‍ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് കക്ഷി: അമ്മിണിപിള്ള. ദിൻജിത്ത് അയ്യത്താൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മല്‍ പാലാഴി, സുധീഷ്, വിജയ രാഘവൻ, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, ബേസിൽ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...