ചേട്ടന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ഷഹീൻ അഫ്രീദി; വാർത്തകളിൽ നിറഞ്ഞ് താരം

anchorrunfest-web
SHARE

ഒരു സഹോദരന്‍ കണ്ട സ്വപ്നമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്  ഷഹീന്‍ അഫ്രീദിയെന്ന ഫാസ്റ്റ് ബോളറെ സമ്മാനിച്ചത് . പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനം എന്ന് വസിം അക്രം വിശേഷിപ്പിച്ച കൗമാരതാരം ഷഹീന്‍ നാലുമല്‍സരങ്ങളില്‍ നിന്ന് 10 വിക്കറ്റ് സ്വന്തമാക്കി .

ഒരൊറ്റ ടെസ്റ്റ് മല്‍സരത്തില്‍ ഒതുങ്ങി പാക്കിസ്ഥാന്‍കാരന്‍ റിയാസ് അഫ്രീദിയുടെ രാജ്യാന്തര ക്രിക്കറ്റ് മോഹങ്ങള്‍ . പിന്നെ പാക്കിസ്ഥാന്‍ ജേഴ്സിയെന്ന സ്വപ്നം  അനിയന്‍ ഷഹീനിലേയ്ക്ക് ഒതുക്കി റിയാസ് . റിയാസ് ടെസ്റ്റ് മല്‍സരം കളിച്ചപ്പോള്‍ ഷഹീന് നാലുവയസുമാത്രമായിരുന്നു പ്രായം .  15ാം വയസില്‍ കുഞ്ഞനിയല്‍ ഷഹീന്‍ ചേട്ടന്റെ സ്വപ്നങ്ങളിലേയ്ക്ക് ആദ്യ ചുവടുവച്ചു. പാക്കിസ്ഥാന്‍ അണ്ടര്‍ 19 ടീമില്‍ ഇടംപിടിച്ചു .  ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 17ാം വയസില്‍ അരങ്ങേറിയ ഷഹീന്‍ 39 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തിയതോടെ ദേശീയ സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയായി . അണ്ടര്‍ 19 ലോകകപ്പിലെ മികച്ച വിക്കറ്റ് നേട്ടക്കാരനായ ഷഹീന്‍ 

റൈസിങ് സ്റ്റാര്‍ പുരസ്കാരവും പാക്കിസ്ഥാനിലെത്തിച്ചു .  പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നാലുറണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് എടുത്ത പ്രകടനത്തോടെയാണ്   ഷഹീന്‍  ദേശീയ ടീമിലെത്തിയത് . വിന്‍ഡീസിനെതിരായ ട്വന്റി ട്വന്റി കളിച്ചതോടെ 2000 ശേഷം ജനിച്ചവരില്‍ പാക്ക് ജേഴ്സിയണിഞ്ഞ ആദ്യതാരമായി റിയാസിന്റെ കുഞ്ഞനിയന്‍ . പിന്നാലെ ടെസ്റ്റ് ടീമിലേയ്ക്കും. ലോകകപ്പില്‍ പ്രതീക്ഷിക്കാത്ത പ്രകടനത്തോടെ  അഫ്രീദി വസിം അക്രത്തിന്റെ  വാക്കുകള്‍ ശരിയെന്ന് തെളിയിച്ചിരിക്കുന്നു . പാക് ലീഗില്‍ മോശം പ്രകടനത്തെതുടര്‍ന്ന് പ്രതിഫലത്തുക തിരിച്ചുനല്‍കിയും ഷഹീന്‍ വാര്‍ത്തകളില്‍ നിറഞ്ഞു .

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...