ഷാലുവിനെ കൊലപ്പെടുത്തിയിട്ട് 90 ദിവസം; നീതി കിട്ടാതെ ട്രാൻസ്ജെൻഡറുകൾ

trans30
SHARE

നമ്മള്‍ , പരിഷ്കൃതസമൂഹമെന്ന്  സ്വയം നടിക്കുന്ന നമ്മള്‍ പടിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന ചിലരെക്കുറിച്ചാണ്.  നമ്മെപ്പോലെ കയ്യും കാലും മറ്റ് എല്ലാ അവയവങ്ങളും ഉള്ളവര്‍, മനുഷ്യസഹജമായ എല്ലാവികാരങ്ങള്‍ക്കും ഉടമകള്‍...നമ്മളെപ്പോലെ എല്ലാജോലികളും ചെയ്യുന്നവര്‍..... മനുഷ്യരെന്നാണ് പേര്...പക്ഷേ മഴയത്താണ് അവര്‍ ... നമ്മള്‍ ബലമായി അവരെ പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.

കുറച്ചു നാളുകള്‍ക്ക് മുമ്പ് കുറ്റപത്രത്തിലേക്ക് വന്ന ഒരു  ക്രൈം സ്റ്റോറിയുണ്ടായിരുന്നു.....ആലുവക്കടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം ...നാട്ടുകാര്‍ ഈ മൃതദേഹം കണ്ടെത്തിയത് നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു എന്നതാണ് ഞെട്ടിപ്പിച്ചത്...പ്രതിഷേധങ്ങളോ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകളോ ഉണ്ടായില്ല..പരാതിപ്രവാഹങ്ങളുണ്ടായിരുന്നില്ല... കാരണം ...അതേ ..അതുമാത്രമായിരുന്നു കാരണം.... 

ട്രാന്‍സ്ജെന്‍ഡേഴ്സ് ...പരിഹാസങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ആട്ടിയോടിക്കലിനും  കൂട്ടിച്ചേര്‍ത്തു മാത്രം പുതുതലമുറ കേട്ട പേര്...പരമോന്നത നീതി പീഠം ഒരു മനുഷ്യന്‍റെ എല്ലാഅവകാശങ്ങളും കല്‍പ്പിച്ചു നല്‍കിയിട്ടും തെരുവുകളില്‍ പട്ടിയേപ്പോലെ ആട്ടിയോടിക്കപ്പെടുന്ന ചില മനുഷ്യജന്‍മങ്ങള്‍ ...നായ്ക്കള്‍ കടിച്ചുവലിക്കാന്‍ വരെ വിധിക്കപ്പെട്ട് ജീവിതങ്ങള്‍ ..

ശരിക്കും എന്താണ് ഇവര്‍ ചെയ്ത തെറ്റ്....ആണിനെപ്പോലെ മാത്രം ചിന്തിക്കാന്‍ കഴിയാത്തതോ? അതോ പെണ്ണിനെപ്പോലെ മാത്രം പെരുമാറാന്‍ പറ്റാത്തതോ... അതോ രണ്ടുകെട്ടവരെന്ന് സമൂഹം വിളിക്കുമ്പോള്‍ സ്വയം ജീവനൊടുക്കാത്തതോ ...പകല്‍ സമയങ്ങളില്‍ നാം ഭ്രഷ്ട് കല്‍പ്പിച്ചപ്പോള്‍ അവര്‍ രാത്രിയാത്രികരായി....രാത്രിയുടെ കൂരാകൂരിരിട്ടില്‍ ഇവരുടെ സ്പര്‍ശനം തേടി ദിനംപ്രതി എത്തുന്നവരും പകല്‍വെളിച്ചത്തില്‍ ഇവരെ ആട്ടിയോടിച്ചു...

ഇവരെ എന്തും ചെയ്യാം എന്നാണോ ? അതോ ഇവരെ സമൂഹത്തില്‍ നിന്ന് ഉന്‍മൂലനം ചെയ്യാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങി എന്നാണോ...  അവര്‍ക്ക് സമൂഹവും പൊലീസും പച്ചക്കൊടി വീശുന്നു എന്നാണോ ? പ്രത്യേക പരിപാടി ക്രൈം സ്റ്റോറി കാണാം..

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...