ഗാലറിയിലും താരം ഒയിൻ മോർഗൻ; ഇരുവർക്കും ഒരേ ഒരു സ്വപ്നം

runfest-new
SHARE

ഇംഗ്ലണ്ട് ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളാണ് ഒയിന്‍ മോര്‍ഗന്‍. കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായ ടീം ഏകദിന റാങ്കിങ്ങില്‍ തലപ്പത്തെത്തിയത് മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ്.

എന്നാല്‍ ഗാലറിയില്‍ മറ്റൊരു മോര്‍ഗനാണ് താരം.

ഒരിക്കല്‍ എല്ലാവരും എഴുതള്ളിയ ടീം. കഴിഞ്ഞ ലോകകപ്പില്‍ ആദ്യറൗണ്ടില്‍ പുറത്തായ ഇംഗ്ലണ്ട് ഇന്ന് എതിരാളികളുടെ പേടി സ്വപ്നമായതിന് പിന്നില്‍ ഒയിന്‍ മോര്‍ഗന്‍ എന്ന ക്യാപ്റ്റന്റെ തന്ത്രങ്ങളാണ്.350 എന്ന സ്കോര്‍ പോലും പിന്തുടര്‍ന്ന് ജയിക്കാവുന്ന രീതിയിലേക്ക് ഇംഗ്ലണ്ടിനെ അയാള്‍ മാറ്റിമറിച്ചു.

പക്ഷേ ഗാലറിയില്‍ മറ്റൊരു മോര്‍ഗനാണ് താരം. ഇതും ഒയിന്‍ മോര്‍ഗന്‍ തന്നെ.  സ്പെല്ലിങ്ങില്‍ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തന്റെ പേര് അടിച്ചുമാറ്റിയതാണെന്നാണ് ഇദ്ദേഹം പറയുന്നത്

ക്യാപ്റ്റന്‍ മോര്‍ഗന് എന്ത് ഉപദേശമാണ് നല്‍കാനുള്ളത് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒയിന്‍ മോര്‍ഗന്‍ കപ്പെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഈ  മോര്‍ഗനും.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...