ചരിത്രം പേറുന്ന ഓൾഡ് ട്രഫോഡ്; ക്രിക്കറ്റ് ദൈവത്തിന്റെ ജൈത്രയാത്രയുടെ തുടക്കം

run-new
SHARE

ടീം ഇന്ത്യ വിജയതുടര്‍ച്ചയ്ക്കിറങ്ങുന്ന ഓള്‍ഡ് ട്രഫോഡ് മൈതാനം ഒരു ചരിത്രംപേറുന്ന മണ്ണുകൂടിയാണ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഈ മൈതാനത്താണ് തന്‍റെ ആദ്യസെഞ്ചുറി തികച്ചത്. പതിനേഴാം വയസില്‍ ഇവിടെനിന്ന് തുടങ്ങിയ സച്ചിന്‍റെ ജൈത്രയാത്ര നൂറ് സെഞ്ചുറിയെന്ന റെക്കോര്‍ഡും പൂര്‍ത്തിയാക്കിയാണ് അവസാനിപ്പിച്ചത്

.ഓള്‍ഡ് ട്രഫോര്‍ഡ്... ലോകകപ്പില്‍‌ പാകിസ്ഥാനെതിരെയുള്ള ഇന്ത്യന്‍ വിജയതുടര്‍ച്ചയ്ക്ക് സാക്ഷിയാകാന്‍ ഓള്‍ഡ് ട്രഫോര്‍ഡിന് സാധിക്കുമോയെന്ന് കണ്ടറിയണം. എങ്കിലും, ഓള്‍ഡ് ട്രഫോര്‍ഡ് മൈതാനം ഇന്ത്യയ്ക്ക് എന്നും വിലപ്പെട്ടതാണ്. സച്ചിന്‍ എന്ന കൗമാരക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന്‍റെ പ്രതീക്ഷയായി ഉദിച്ചുയര്‍ന്ന മൈതാനമാണിത്. 

സച്ചിന്‍റെ പതിനേഴാം വയസിലായിരുന്നു ആ ചരിത്രനേട്ടം. കൃത്യമായി പറഞ്ഞാല്‍ 1990 ഓഗസ്റ്റ് 14. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയി‍ല്‍ സച്ചിന്‍ നേടിയത് 119 റണ്‍സ്. 189ബോളിലായിരുന്നു ഈനേട്ടം കൈവരിച്ചത്. 

ടെസ്റ്റില്‍ സെഞ്ചുറിതികയ്ക്കുന്ന ലോകത്തെ മുന്നാമത്തെ പ്രായംകുറഞ്ഞ താരമെന്ന വിശേഷണവും അന്ന് സച്ചിനൊപ്പംചേര്‍ന്നു. സച്ചിനെന്ന കൗമാരക്കാരന്‍ മികച്ച ക്രിക്കറ്ററാണെന്നും, ചെറുപ്രായത്തില്‍തന്നെ അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ് അതിശയിപ്പിക്കുന്നതാണെന്നും, സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയാകുമെന്നും  ഇംഗ്ലണ്ട് ക്യാപ്ടന്‍ ഗ്രഹാം ഗൂച് അന്നേ പറഞ്ഞു. ആ വാക്കുകള്‍ പിന്നെ സത്യമായി.

പടവുകള്‍ പലതുകയറിയ സച്ചിന്‍, ക്രിക്കറ്റിന്‍റെയും പിന്നെ ലോകത്തിന്‍രെയും നെറുകയിലെത്തി. ഒരു ജനതയെ മുഴുവന്‍ ക്രിക്കറ്റ് എന്ന കായികവിനോദത്തില്‍ അയാള്‍ കെട്ടിയിട്ടു. അതെ, നമുക്കുമുന്നില്‍ ജേതാക്കളും ഇതിഹാസതാരങ്ങളും ഇനിയുമുണ്ടാകാം പക്ഷെ സച്ചിന്‍, ഒന്നുമാത്രം. ആ സച്ചിന്‍റെ പടയോട്ടത്തിന് തുടക്കമിട്ട ഓള്‍ഡ് ട്രഫോഡില്‍‌ ഇന്ത്യയുടെ വിജയകൊടി വീണ്ടും പാറട്ടെയെന്ന് ആശിക്കാം. 

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...