കേരളം വിട്ടൊരു കളിയില്ല; ഉമ്മന്‍ചാണ്ടി മല്‍സരിച്ചെങ്കില്‍ സന്തോഷമായേനെ: മുരളി

murali56
SHARE

വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാലും കേരളം വിട്ടൊരു കളിയില്ലെന്ന് കെ.മുരളീധരന്‍. എംപിയാക്കി ഡല്‍ഹിയിലേക്ക് നാടുകടത്തുകയാണെന്ന് കരുതുന്നില്ല. വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രയാസമുണ്ടാവില്ല. ലോക്സഭാതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മല്‍സരിച്ചിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷമായേനെയെന്നും മുരളീധരന്‍ മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

പി.ജയരാജന്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തതായി താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പറയില്ലെന്ന് കെ.മുരളീധരന്‍. വടകരില്‍ ബിജെപി വോട്ട് പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഒരു പാര്‍ട്ടിയുടെയും വോട്ട് വേണ്ട എന്നു പറയില്ലെന്നും മുരളീധരന്‍  പറഞ്ഞു.

വടകരയില്‍ ബിജെപി വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. എന്നാല്‍ ഒരു പാര്‍ട്ടിയുടേയും വോട്ട് വേണ്ടെന്നുപറയില്ല. തന്റെ മതേതരനിലപാടില്‍ വിശ്വാസമുള്ള എല്ലാവരും ഒപ്പംനില്‍ക്കും. ലോക്താന്ത്രിക് ജനതാദളിന്റെ പിന്തുണയും ഉറപ്പാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് മനോരമന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE