പ്രളയവും പുനർനിർമ്മാണവും; ആലപ്പുഴ ഇനി ലോക്സഭ തിരഞ്ഞെടുപ്പിലേക്ക്

meet-the-people-alappuzha
SHARE

2014ല്‍ മണ്ഡലത്തില്‍‌ നടന്നത്: ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ആറിലും ഭൂരിപക്ഷം നേടിയാണു യുഡിഎഫ് സ്‌ഥാനാർഥി കെസി. വേണുഗോപാൽ ആലപ്പുഴയിൽ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ആറു മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ജയം. വേണുഗോപാലിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെ 58,000 ൽ നിന്ന് 19530 ആയി കുറഞ്ഞു. മണ്ഡലത്തിലെ സജീവസാന്നിധ്യം, വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ നേടിയ സ്വീകാര്യത വേണുവിനെ തുണച്ചു. 

പ്രചാരണം സംബന്ധിച്ച് വോട്ടെടുപ്പിനുശേഷം തർക്കങ്ങൾ ഉയർന്നെങ്കിലും അവ തിരഞ്ഞെടുപ്പു ഫലത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നു വേണം കരുതാൻ. യുഡിഎഫ് സ്‌ഥാനാർഥിക്കെതിരായ വ്യക്‌തിപരമായ ആരോപണങ്ങളും ഫലം കണ്ടില്ല. ഗൗരിയമ്മയുടെ ജെഎസ്‌എസ് പിന്തുണയ്‌ക്കാത്തതും യുഡിഎഫ് വിജയത്തെ ബാധിച്ചില്ല. മുൻപ് ഇവിടെ വി.എം. സുധീരനെ പരാജയപ്പെടുത്തിയ അപരസാന്നിധ്യം കെസിക്കു ഭീഷണിയായില്ല.

MORE IN SPECIAL PROGRAMS
SHOW MORE