ചോരവീണ പുൽവാമ; മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയം പാളിയോ?

pulwama-terror-attack
SHARE

കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അവന്തിപ്പോറയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. കുഴിബോംബ് സ്ഫോടനത്തിനുശേഷം ഭീകരര്‍ വെടിവയ്പ്പുനടത്തി. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് ആക്രമണം നടത്തിയത്. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത് . സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുനിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. 

ആക്രമണം നടന്ന ഫെബ്രുവരി 14ന് രാത്രി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പാക്കിസ്ഥാനുനേരെ കൃത്യമായി വിരല്‍ ചൂണ്ടിയത്. ഭീകരതയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി പാക്കിസ്ഥാന്‍ തന്നെയാണ് ആക്രമണത്തിന് പിന്നണിയില്‍ പ്രവര്‍ത്തിച്ചതെന്ന് ഉറപ്പിച്ചു. പാക് പങ്ക് പകല്‍പോലെ വ്യക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗം. ന്യൂയോര്‍ക്കില്‍ ചികില്‍സ കഴിഞ്ഞെത്തിയ അരുണ്‍ ജയ്റ്റ്ലി ധനമന്ത്രാലയത്തിന്‍റെ ചുമതലയേറ്റെടുത്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമസ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍, മൂന്ന് സേന മേധാവിമാര്‍, റോ, െഎ.ബി തലവന്മാര്‍, ഡയക്ടര്‍ ജനറല്‍ ഒാഫ് മിലിറ്റി ഒാപ്പറേഷന്‍സ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. പാക്കിസ്ഥാന് എന്ത് മറുപടി നല്‍കണം? ഭീകരതയുടെ ഉച്ചിയില്‍ എങ്ങിനെയടിക്കണം? സൈന്യത്തിന്‍റെയും ഒരു രാജ്യത്തിന്‍റെ മുഴുവനും ആത്മവിശ്വാസവും തകരാതെ കാക്കണം. നയതന്ത്ര തലത്തിലും സൈനിക നടപടിയിലൂെടയും തിരിച്ചടി നല്‍കാനാണ് തീരുമാനിച്ചത്.

ഭീകരതയ്ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പാക്സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. സ്വന്തം രാജ്യം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിന് പ്രധാനപ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് തുനിഞ്ഞില്ല. സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പക്വതയാര്‍ന്ന നിലപാട്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സര്‍വകക്ഷിയോഗം വിളിച്ച് പ്രധാനപാര്‍ട്ടി നേതാക്കളോട് സാഹചര്യങ്ങള്‍ വിശദീകരിച്ചു. ഒപ്പമുണ്ടെന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.

അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും ഇസ്രായേലും ശ്രീലങ്കയും നേപ്പാളും ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നിന്നു. അമേരിക്ക പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കി. തീവ്രവാദികളുടെ സുരക്ഷിത താവളമാകുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പൊംപെയോ ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണയുണ്ടെന്നും പൊംപെയോ അറിയിച്ചു.

പതിവുപോലെ പാക്കിസ്ഥാന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. അന്വേഷിച്ച് തെളിവുതന്നാല്‍ നടപടിയെടുക്കാമെന്നാണ് പാക്കിസ്ഥാന്‍റെ നിലപാട്. മാറിയ ലോകസാഹചര്യങ്ങളില്‍ പാക്കിസ്ഥാനെതിരെ നീങ്ങുന്നതിന് ഇന്ത്യയ്ക്കു മുന്നില്‍ ഒരുപാട് പരിമിതികളുണ്ട്. എന്നാല്‍ എന്തെങ്കിലും ഒന്ന് ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സമ്മര്‍ദ സാഹചര്യവും മോദിക്കുമുന്നിലുണ്ട്. എന്താണ് മുന്നിലുള്ള വഴി ? മടങ്ങിയെത്താം ഇടവേളയ്ക്ക് ശേഷം.

അടുത്തയിടെ ഇറാനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന് സമാനമായ ആക്രമണമാണ് പുല്‍വാമയില്‍ നടന്നത്. പുല്‍വാമയിലെ കാകപോറ സ്വദേശിയാണ് ചാവേറായ ആദില്‍ അഹമ്മദ് ധര്‍. വഖാസ് കമാന്‍ഡോ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഭീകരാക്രമണത്തിന്‍റെ ശൈലി പുല്‍വാമയില്‍ മാറി. പരിശീലനം നേടിയ ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേയ്ക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു വന്നത്. തദ്ദേശവാസികളെ ചാവേറുകളാക്കുന്ന വിധത്തില്‍ തന്ത്രങ്ങള്‍ മാറുകയാണ്. 

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ആള്‍ക്കൂട്ടത്തിന് നേരെ ഒാടിച്ചുകയറ്റി ആക്രമണം നടത്തുന്നത് രാജ്യാന്തരതലത്തില്‍ സമീപകാലത്ത് കണ്ടുവരുന്ന രീതിയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് സുരക്ഷാ വീഴ്ച്ചയുണ്ടായെന്നത് വാസ്തവമാണ്. 2017 നവംബറില്‍ മസൂദ് അസഹറിന്‍റെ അനവന്തിരവന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരം വീട്ടുമെന്ന് അന്ന് അസഹര്‍ പ്രഖ്യാപിച്ചിരുന്നു. പകരം വീട്ടാനായി താലിബാന്‍ ഭീകരരുടെ പരിശീലകനെ ഇന്ത്യയിലേയ്ക്ക് അയച്ചതിനെക്കുറിച്ച് വാര്‍ത്തകളുമുണ്ടായിരുന്നു. കശ്മീരില്‍ യുവാക്കള്‍ കൂടുതലായി ഭീകരവാദത്തിലേയ്ക്ക് തിരിയുന്നുവെന്ന് കരസേന തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. യുവാക്കള്‍ വഴി തെറ്റുന്നത് കൃത്യമായി നിരീക്ഷിക്കാനും കഴിഞ്ഞില്ല. ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭീകരാക്രമണത്തിലും മറ്റുമായി 2015 ജനുവരി 1 മുതല്‍ കഴിഞ്ഞ നവംബര്‍ 30വരെ ജീവന്‍ നഷ്ടമായത് 231 അര്‍ധസൈനികര്‍ക്കാണ്.

നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കശ്മീര്‍ നയം പാളിയത് അടിവരയിടുന്നതുകൂടിയാണ് പുല്‍വാമ ഭീകരാക്രമണം. പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയത് തിരിച്ചടിയായി. പിഡിപി ബിജെപി സഖ്യസര്‍ക്കാര്‍ വീണതോടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും കശ്മീരില്‍ ഉടലെടുത്തു. 1996ലാണ് അഭിമത രാഷ്ട്രപദവി പാക്കിസ്ഥാന് ഇന്ത്യ നല്‍കിയത്. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി 2107 18 സാമ്പത്തിക വര്‍ഷം 3482.30 കോടി രൂപയുടേതായിരുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE