ആരാകണം സ്ഥാനാര്‍ഥി? നിങ്ങൾക്ക് ഇവിടെ നിർദേശിക്കാം

candidate
SHARE

ആരാകണം നമ്മുടെ സ്ഥാനാര്‍ഥി ? നിര്‍ണായകമായ ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കുമ്പോള്‍, ഈ ചോദ്യം രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം ചര്‍ച്ച ചെയ്താല്‍ മതിയോ ? ഈ ചോദ്യം മുന്നണിക്കകത്തുമാത്രം മുഴങ്ങിയാല്‍ മതിയോ ?  ഉത്തരം പോരാ എന്നുതന്നെ. ജനാധിപത്യത്തിന്റെ അടിസ്ഥാനം വോട്ടര്‍മാരാണെന്ന് നിര്‍വചിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മളോരോരുത്തര്‍ക്കും ആ ചോദ്യം ചോദിക്കാനും അതിന്റെ ഉത്തരം നിശ്ചയിക്കാനുമുള്ള അവകാശമുണ്ട്. സംസ്ഥാനത്തെ ഇരുപതുമണ്ഡലങ്ങളില്‍ ആരാകണം സ്ഥാനാര്‍ഥി ?

സജീവമായ ചര്‍ച്ചകളില്‍ പേരുകള്‍ പലതും ഉയര്‍ന്നുകഴിഞ്ഞു. ആ ചര്‍ച്ചകളിലേക്ക് പ്രേക്ഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് മനോരമ ന്യൂസ്. നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ക്ക് നിശ്ചയിക്കാം. നിലവില്‍ സജീവമായ പേരുകള്‍ ഉള്‍പ്പെടുത്തിയ സാധ്യതാ പട്ടിക ഈ ചര്‍ച്ചയ്ക്കൊപ്പം തന്നെ സ്ക്രീനില്‍ കാണാം. പക്ഷേ അവയാകണമെന്നില്ല പ്രേക്ഷകരുടെ നിര്‍ദേശം.  നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിയെ നിങ്ങൾതന്നെ നിർദേശിക്കാം. സന്ദർശിക്കുക. manoramanews.com/arakanamsthanarthi

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.