സംഘർഷകേരളം; ആശങ്കയുടെ മുൾമുനയിൽ

snagarsha-keralam
SHARE

രാവിലെ പാലക്കാട്ട് ‌ഹര്‍ത്താലനുകൂലികള്‍ സിപിെഎ ജില്ലാ കമ്മിറ്റി ഒാഫീസും വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഡിവൈഎഫ്െഎ , എന്‍ജിഒ യൂണിയന്‍ ഒാഫീസുകളും ആക്രമിക്കപ്പെട്ടതോടെ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. അന്‍പത് ആര്‍എസ്്്എസ് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. 

വിക്ടോറിയകോളജിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ പ്രകടനത്തിനായി സംഘടിച്ചതോടെ ഇവിടെത്തന്നെയുളള സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസ് കേന്ദ്രീകരിച്ച് ഇരുനൂറിലധികം ഡിവൈഎഫ്െഎ സിപിഎം പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു. ഇതിനിടെ ഇതുവഴി വന്ന ആര്‍എസിഎസിന്റെ ചെറുപ്രകടനമാണ് തുടക്കത്തില്‍ അക്രമത്തിന് വഴിമാറിയത്. സിപിഎം ജില്ലാ കമ്മിറ്റി ഒാഫീസിന് മുന്നില്‍ ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ സംഘര്‍ഷമായി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു.

രണ്ടു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ സംഭവം. ബിജെപി ആര്‍എസ്എസ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചെങ്കിലും സിപിഎം ഒാഫീസിന് മുന്നിലൂടെ പൊലീസ് അനുവദിച്ചില്ല. ചര്‍ച്ചയ്ക്കൊടുവില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തെങ്കിലും സിപിെഎ ഒാഫീസ് കേന്ദ്രീകരിച്ചായി രണ്ടാമത്തെ അക്രമം. കാറുകളും ഇരുചക്രവാഹനങ്ങളും ഒാഫീസിന്റെ ചില്ലുകളും പൂര്‍ണമായും അടിച്ചുതകര്‍ത്തു.

ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നില്ല. പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ച് അക്രമികളെ തുരത്തി.. ഡിവൈഎഫ്െഎ, എന്‍ജിഒ യൂണിയന്‍ ഒാഫീസുകളും ആക്രമിക്കപ്പെട്ടു. പൊലീസ് നടത്തിയ തിരച്ചിലില്‍ അക്രമികളായ അന്‍പതു പേരെ കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലത്ത് സംഘപരിവാർ പ്രകടനത്തിനിടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പൊലീസുകാര്‍ക്ക് പരുക്കേറ്റു. തത്തമംഗലത്തു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓഫീസ് എറിഞ്ഞുതകർത്തു. വെണ്ണക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല തീവെച്ചു നശിപ്പിച്ചു. മരുതറോഡ് പഞ്ചായത്ത് ഓഫീസും ആംബുലൻസും ആക്രമിക്കപ്പെട്ടു. അകത്തേത്തറയില്‍ പൊതുകിണറിൽ മാലിന്യം തള്ളി കോളനിക്ക് മുന്നിൽ സ്ഥാപിച്ച ഡിവൈഎഫ്ഐ സിപിഎം കൊടിമരങ്ങള്‍ നശിപ്പിച്ചു. 

ജില്ലയിലെ പാര്‍ട്ടി ഒാഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാപക അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നു. പ്രവര്‍ത്തകരുടെ വൈകാരികമായ നീക്കങ്ങള്‍ നാടിനെ വീണ്ടും അശാന്തിയിലേക്ക് തളളിവിടുകയാണ്. 

ശബരിമല കര്‍മ സമിതിയുടെ ഹര്‍ത്താലില്‍ തിരുവനന്തപുരം ജില്ലയില്‍ നഗര ഗ്രാമവ്യത്യാസമില്ലാതെ വന്‍ സംഘര്‍ഷം. മലയിന്‍കീഴും നെടുമങ്ങാടും സി.പി.എം...ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറിഞ്ഞ് ഏറ്റുമുട്ടി. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വിവിധയിടങ്ങളിലായി ഇരുപതിലേറെ കടകള്‍ തകര്‍ന്നതിനൊപ്പം സി.ഐ അടക്കം എട്ട് പൊലീസുകാര്‍ക്കും പരുക്കേറ്റു.

ഒന്നര മണിക്കൂറോളം നീണ്ട യുദ്ധസമാന സാഹചര്യമാണ് മലയിന്‍കീഴുണ്ടായത്. ഹര്‍ത്താലിന്റെ ഭാഗമായുള്ള ബി.ജെ.പിയുടെ മാര്‍ച്ചിനെ എതിര്‍ത്ത് സി.പി.എമ്മും രംഗത്തെത്തിയതോടെയാണ് കരിങ്കല്ലുകള്‍ വാരി പരസ്പരം എറിഞ്ഞ് തുടങ്ങിയത്. പ്രവര്‍ത്തകര്‍ തലപൊട്ടി വീണിട്ടും ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഒടുവില്‍ ലാത്തിവീശി ഇരുകൂട്ടരെയും ഓടിച്ചാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. കാട്ടാക്കട സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്കും ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്..

പൊലീസ് സ്റ്റേഷന് മുന്നില്‍ െപട്രോള്‍ ബോംബെറിയുന്ന സാഹചര്യമാണ് നെടുമങ്ങാടുണ്ടായത്. ബാങ്ക് അടപ്പിക്കാന്‍ ബി.ജെ.പിയും തടയാന്‍ സി.പി.എമ്മും ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. ഇരുകൂട്ടരും പൊലീസ് സ്റ്റേഷന് മുന്നില്‍ തമ്പടിച്ചപ്പോളാണ് സി.പി.എം പ്രവര്‍ത്തകരുടെ നേര്‍ക്ക് ബി.ജെ.പിക്കാര്‍ ബോംബെറിഞ്ഞത്. പൊലീസ് വാഹനവും തകര്‍ത്തു. എസ്.ഐക്കടക്കം പരുക്കേറ്റു. സംഘര്‍ഷത്തിന് ശേഷം നാല് സി.പി.എമ്മുകാരുടെയും മൂന്ന് ബി.ജെ.പിക്കാരുടെയും വീടിന് നേരെയും അക്രമമുണ്ടായി.

നഗരത്തില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനിടെയായിരുന്നു മറ്റൊരു അക്രമം. വ്യാപാരസ്ഥാപനം എറിഞ്ഞ് തകര്‍ക്കുകയും സഹകരണസമ്മേളനത്തിന്റെ ഭാഗമായുള്ള സി.പി.എമ്മിന്റെ സംഘാടകസമിതി ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. വൈകിട്ടോടെ സ്ഥിതി ശാന്തമായെങ്കിലും സംഘര്‍ഷസാധ്യത തുടരുകയാണ്.

ഹര്‍ത്താലിന്റെ ഭാഗമായ അക്രമം എന്നതിന് അപ്പുറം സി.പി.എം...ബി.ജെ.പി രാഷ്ട്രീയ സംഘര്‍ഷമായി മാറിയിരിക്കുകയാണ് പലയിടത്തും. ഇത് കൂടുതല്‍ വ്യാപിക്കാതെ നിയന്ത്രിക്കുകയാണ് പൊലീസിന്റെ മുന്നിലെ വെല്ലുവിളി.

ശബരിമലകര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മലബാറില്‍ പരക്കെ അക്രമം. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്നുപ്രവര്‍ത്തിച്ച കടകള്‍ക്കുനേരെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അക്രമംഅഴിച്ചുവിട്ടു, പൊലീസും പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. മലപ്പുറത്തും കണ്ണൂരിലും കാസര്‍കോട്ടും വയനാട്ടിലും ഹര്‍ത്താലിനിടെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറി.പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു.

ഹര്‍ത്താലുകള്‍ പൂര്‍ണമായും ബഹിഷ്ക്കരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വ്യാപാരിനേതാക്കളെത്തി മിഠായിത്തെരുവില്‍ കടകള്‍ തുറന്നത്. തുറന്നുവെച്ച കടകള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ് പ്രവര്‍ത്തകരും മിഠായിത്തെരുവിലെത്തി.

മിഠായിത്തെരുവില്‍ സംഘടിച്ചുനിന്ന വ്യാപാരികള്‍ക്കിടയിലേക്ക് ശബരിമലകര്‍മ്മസമിതിയുടെ പ്രതിഷേധ മാര്‍ച്ച് കടന്നുവന്നതോടെ അന്തരീക്ഷം സംഘര്‍ഷത്തിലേക്ക് വഴിമാറി,വ്യാപാരികളും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഒരുഭാഗത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി വന്ന കര്‍മ്മസമിതിയുടെ പ്രകടനം മീറ്ററുകളുടെ വ്യത്യാസത്തില്‍ പൊലീസ് വഴിതിരിച്ചുവിട്ടു,അടച്ചിട്ട കടകളുടെ കണ്ണാടിചില്ലുകള്‍ക്ക് നേരെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

ചിതറിയോടി തൊട്ടടുത്ത വിഎച്ച്പി ഒാഫിസില്‍ ഒളിച്ച കര്‍മ്മസമിതിയുടെ 4  പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.ഇവരില്‍ നിന്നും ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ പിടിച്ചെടുത്തു.ജില്ലാകലക്ടറും സിറ്റിപൊലീസ് കമ്മീഷ്ണറും നേരിട്ടെത്തി മിഠിയിത്തെരുിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

ബാലുശ്ശേരിയില്‍ സിപിഎം ബിജെപി സംഘര്‍ഷത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു കുത്തേറ്റു.ചേവായൂരില്‍ ഒരു യുവമോര്‍ച്ച പ്രവര്‍ത്തകനും വെട്ടേറ്റു.ഒാമശ്ശേരിയില്‍ തുറന്നിട്ട ഹോട്ടലിന് നേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു.ജില്ലയില്‍ സ്വകാര്യബസ്സുകളും കെഎസ്ആര്‍ടിസിയും സര്‍വ്വീസ് നടത്തിയില്ല.

കണ്ണൂർ, തലശേരി, പാനൂർ, പയ്യന്നൂർ മേഖലകളിലും സംഘർഷമുണ്ടായി.കൊളശേരിയിൽ ദിനേശ് ബീഡി കമ്പനിക്ക് നേരെയും സിപിഎം ബിജെപി പ്രവർത്തകർ തമ്മിലും ബോംബേറുണ്ടായി. കണ്ണൂർ ടൗണിൽ സ്വകാര്യ വാഹനങ്ങളും ഹോട്ടലും ഹർത്താലാനുകൂലികൾ തകർത്തു.ശബരിമല കർമസമിതി കണ്ണൂർ ടൗണിൽ നടത്തിയ പ്രകടനത്തിനിടെ ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി.ബത്തേരിയിലും മാനന്തവാടിയിലും പൊലീസ് സംരക്ഷണയോടെ കടകൾ തുറന്നു. പുൽപ്പള്ളിയിൽ ഹർത്താൽ അനുകൂലികൾ തുണിക്കടയുടെ ചില്ല് അടിച്ചുപൊട്ടിച്ചു.ബത്തേരിയിൽ ബേക്കറിക്ക് നേരെ കല്ലേറും പെട്രോൾ നിറച്ച ബൾബും എറിഞ്ഞു. 

കടയുടമക്ക് പരിക്കേറ്റു.നടവയലിലും പനമരത്തും കടകൾ തുറക്കുന്നത് തടയാനെത്തിയ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ 15 പ്രാദേശിക നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു.മലപ്പുറം ജില്ലയിലെ എടപ്പാൾ, പൊന്നാനി, വളാഞ്ചേരി, തിരൂർ, തവനൂർ എന്നിവിടങ്ങളിൽ വ്യാപകഅക്രമുണ്ടായി. പൊന്നാനിയിൽ സമരാനുകൂലികളും പൊലിസും തമ്മിലുണ്ടായ സംഘർഷത്തിൽ പൊന്നാനി സി.ഐ.സണ്ണി ജോസഫ്, എസ്.ഐ കെ.നൗഫൽ ഉൾപ്പടെ ആറു പൊലിസുമാർക്ക് പരുക്കേറ്റു.പൊലിസിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി.എടപ്പാളിൽ ബി.ജെ.പിയും സി.പി.എം പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്.പ്രവർത്തകരെ പിരിച്ചുവിടാൻ പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു. തിരൂരിൽ ഹർത്താലിൽ സംഘർഷമുണ്ടാക്കിയ ആറു സമരസമിതി പ്രവർത്തകർ അറസ്റ്റിലായി. തവനൂരിൽ ഇന്നു പുലർച്ചെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന് തീയിട്ടത്. ഫയലുകളും  ഓഫിസിലെ ഫർണിച്ചറുകളും കത്തിനശിച്ചു.

കാസര്കോട് നഗരത്തില് സി.പി.എം കൊടിതോരങ്ങള് നഴിപ്പിച്ചു.മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ കാറ് കറന്തക്കാട്ട് തകര്ത്തു.നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താലിനിെട കാസര്കോട് ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. നഗരസഭാ മുന് കൗണ്സിലര് ഗണേഷ് പാറക്കട്ടയ്ക്കാണ് വെട്ടേറ്റത്. 

MORE IN SPECIAL PROGRAMS
SHOW MORE