'രജനി സാറിന്റെ ആ വാക്ക് കേട്ടപ്പോൾ വിറച്ച് പോയി'; വിജയ് സേതുപതി‌: വിഡിയോ

vijay-2
SHARE

'മഹാനടികർ എന്ന് രജനിക്കാന്ത് പറഞ്ഞ നിമിഷം ഭയം തോന്നി. എന്റെ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി.എനിക്ക് ഉൾക്കൊള്ളാൻ ആകുന്നതിലും അധികം ആയിരുന്നു അദേഹത്തിന്റെ വാക്കുകൾ. അദേഹത്തിന്റെ നന്മ നിറഞ്ഞ വാക്കുകളെ ഒരു അനുഗ്രഹമായി ഞാൻ കാണുന്നു. ആ വിഡിയോ കണ്ടാൽ അറിയാം. എനിക്ക് എത്രമാത്രം ഭയമുണ്ടന്നും' 

വിജയ് സേതുപതിയുമായി രതീഷ് ചോടോൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം കാണാം

സീതാകാത്തി എന്ന സിനിമയിലെ അയ്യ ആദിമൂലം എന്ന കഥാപാത്രം സ്വീകരിക്കാൻ കാരണം സംവിധായകൻ ബാലാജിയാണ്. എനിക്ക് ഏറെ കംഫർട്ടബിൾ ആയ സംവിധായകനാണ് ബാലാജി. തിരക്കഥയിൽ എന്താണ് ഇഷ്ടമില്ലാത്തത്? ഇഷ്ടമുള്ളത് എന്നെല്ലാം പറയാനുള്ള അവകാശമുണ്ടായിരുന്നു. എഴുപത്തിമൂന്ന് വയസായ കഥാപാത്രമായി മാറാൻ നാലുദിവസം എടുത്തു. നാലുദിവസമായപ്പോഴേക്കും ഞാനും അയ്യായും രണ്ടാണെന്ന് തോന്നിയില്ല. തുടക്കത്തിൽ ഈ വേഷം ചെയ്താൽ ശരിയാകുമോയെന്ന് ഭയമുണ്ടായിരുന്നു. 

നല്ല നടനെന്നാൽ ഒറ്റ ടേക്കിൽ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വർഷം മുമ്പ് വരെ എനിക്കുണ്ടായിരുന്നു. എന്നാൽ ഓരോ സിനിമയും ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നു. പറഞ്ഞാൽ വിശ്വസിക്കുമോയെന്ന് അറിയില്ല അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗം എടുക്കാൻ 100 ടേക്കാണ് ഞാൻ എടുത്തത്. സംവിധായകൻ പൂർണ്ണതൃപ്തിയാകുന്നത് വരെ ചെയ്യുക എന്നുള്ളതാണ് എന്റെ രീതി. സംവിധായകന് നന്നായി എന്നുപറയുന്നത് വരെ ഞാൻ ചെയ്യും.

MORE IN SPECIAL PROGRAMS
SHOW MORE