മദിരാശി മലയാളം; ഹൃദയബന്ധം പറഞ്ഞ് കാരശ്ശേരി മാഷ്: വിഡിയോ

madirasi-malayalam
SHARE

ഒരുപാട് ജീവിതങ്ങളുടെ ഉയർച്ചയും താഴ്ച്ചയും വീഴ്ച്ചയും കണ്ട മദിരാശി. സിനിമയുടെ സാഹിത്യത്തിന്റെ നവോത്ഥാനത്തിന്റെ മദിരാശി. മലയാളമണ്ണും മദിരാശി മണ്ണു തമ്മിൽ ഊടും പാവുംപോലെ ഇഴചേർന്ന ബന്ധമാണുള്ളത്. ഗൃഹാതുരത്വത്തേക്കാളുപരി മലയാളത്തിന്റെ വളർച്ചയ്ക്ക് മദിരാശി വഹിച്ച പങ്ക് ചെറുത് അല്ല. മലയാളവും മദിരാശിയും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് എം.എൻ കാരശ്ശേരി വിശദീകരിക്കുന്നു.

1792ൽ മൂന്നാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാരോട് തോറ്റു. സന്ധിസംഭാഷണത്തിൽ മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കാൻ തീരുമാനമായി. ബ്രിട്ടീഷുകാർ ഇതിനെ ബോംബെ പ്രവിശ്യയുടെ ഭാഗമാക്കി. 1800 മുതൽ മലബാർ എന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ മദിരാശി പ്രവിശ്യയിലെ ജില്ലയായി മാറി. ബ്രീട്ടീഷ് മലബാർ എന്നാണ് അറിയപ്പെടുന്നത്. മലബാറിന്റെ തലസ്ഥാനം മദിരാശിയായിരുന്നു. മലബാറുകാരെ പൊതുവെ മദിരാശികൾ എന്നാണ് വിളിക്കുക. ഏകദേശം 150 കൊല്ലത്തോളം മദിരാശി തലസ്ഥാനമായി തന്നെ തുടർന്നു. 

ജോലി തേടിയും വിദ്യാഭ്യാസത്തിനുമായുമൊക്കെ ആളുകൾ മദിരാശിയിലേക്കാണ് വണ്ടികയറുന്നത്. 1980കളിൽ മലയാളസിനിമയുടെയും അഭിവാജ്യഘടകമായിരുന്നു. ഇന്ന് മോഹൻലാൽ ആണോ മമ്മൂട്ടിയാണോ എന്ന് ചോദിക്കുന്നത് പോലെ ഞങ്ങൾ ചോദിച്ചിരുന്നത് ശിവാജിയാണോ എംജിയാറാണോ എന്നായിരുന്നു. തമിഴ്സിനിമയും മലയാളസിനിമപോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു. താരങ്ങളൊക്കെ തമ്പടിച്ചിരുന്നത് മദിരാശിയിലായിരുന്നു. പ്രേംനസീർ അവസാനം വരെ ഇവടെയായിരുന്നു. സത്യനും രാഗിണിയും അന്തരിച്ചത് ഇവിടെയാണ്.

ചിത്രകലയ്ക്കും മദിരാശി നൽകിയ മണ്ഡലം ചെറുതല്ല. എംവി ദേവൻ, ആർടിസ്റ്റ് നമ്പൂതിരി തുടങ്ങിയവർക്ക് പ്രോത്സാഹനം നൽകിയ നഗരം കൂടിയാണ് മദിരാശി. രാജരവിവർമ്മ ഇവിടെ വന്ന് ചിത്രം വരയ്ക്കാറുണ്ടായിരുന്നു. മലയാളസാഹിത്യത്തിലെ നവതരംഗത്തിന്റെ അലകൾ ആരംഭിക്കുന്നത് മദിരാശിയിലാണ്. ഗോവിന്ദന്റെ ആരംഭിച്ച സമീക്ഷ എന്ന മാസികയിലാണ് ആനന്ദിന്റെ ആൾക്കൂട്ടം എന്ന നോവൽ അച്ചടിക്കുന്നത്. ഒ.വി.വിജയൻ, അയ്യപ്പപണിക്കർ എന്നിവർക്ക് തണലേകിയ നഗരം കൂടിയാണ് മദിരാശി. സിനിമ, നാടകം, പത്രപ്രവർത്തനം, കഥാരചന, നിരൂപണം എന്നീ മേഖലകളിൽ അമൂല്യമായ സംഭാവനയാണ് മദിരാശി നൽകുന്നത്. 

MORE IN SPECIAL PROGRAMS
SHOW MORE