പറന്ന് ഉയരാൻ കണ്ണൂർ; വിമാനത്താവളത്തിന്റെ പ്രത്യേകതകൾ‍

kannur-airport
SHARE

22 വർഷം നീണ്ടൊരു യാത്രയാണിത്.  ഉത്തരമലബാറിന് ആകാശചിറകൊരുക്കാനായിരുന്നു  ഈ  യാത്രയെല്ലാം. സഫലമായൊരു  യാത്രയാണിത് . തിരുവനന്തപുരത്തിനും കോഴിക്കോടിനും കൊച്ചിക്കും പിന്നാലെ  കണ്ണൂരും ചിറകേറുകയാണ്. 

രണ്ടായിരത്തി മൂന്നൂറേക്കറിൽ പരന്നു കിടക്കുകയാണ്  കണ്ണൂര്‍   വിമാനത്താവളം. 15 ലക്ഷം   യാത്രക്കാരെയാണ് ആദ്യ വർഷം പ്രതീക്ഷിക്കുന്നത്.രണ്ടായിരത്തി ഇരുപത്തിയാറിലിത് 46 ലക്ഷമാകും. നാൽപത്തിയഞ്ച് മീറ്റർ വീതിയിലുള്ള 3050 മീറ്റർ റൺവേ  നാലായിരം മീറ്ററാകുന്നതോടെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. കണ്ണൂര്‍ പ്രധാന വരുമാനസ്രോതസ് ചരക്ക്ഗതാഗതവും.

95000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇന്റഗ്രേറ്റഡ് യാത്രാ ടെർമിനലാണ് നിർമിച്ചിരിക്കുന്നത്. ആഭ്യന്തര-വിദേശ യാത്രക്കാരുടെ തിരക്കനുസരിച്ച് ഉപയോഗിക്കാം.  ആഗമന പുറപ്പെടൽ കേന്ദ്രങ്ങൾ വേർതിരിക്കാനായി 750 മീറ്റർ നീളത്തിൽ  മേൽപാലവും.

പരമ്പരാഗത കലാരൂപങ്ങളുടെ ചിത്രപണികൾ ഉൾവശം മനോഹരമാക്കുന്നു. ഉത്തര മലബാറിന്റെ പ്രതീകങ്ങളായ തെയ്യവും കളരിയുമെല്ലാം

ഇവിടെ കാണാം. . കഥകളി, പഞ്ചവാദ്യം, തിടമ്പ് നൃത്തം, തിരുവാതിരക്കളി, മോഹിനിയാട്ടം, ഓണം, വള്ളംകളി, ദഫ്മുട്ട്, മാർഗം കളി, ഉത്സവങ്ങൾ എന്നിവ ഉൾപ്പെടുത്തി 400 ചതുരശ്രമീറ്റർ വലുപ്പത്തിലാണ് ചിത്രരചന.

രാജ്യത്തെ ആദ്യത്തെ സെൽഫ് ചെക്കിങ് ബാഗേജ് സംവിധാനത്തിന് തുടക്കം കുറിക്കുന്നതും കണ്ണൂരിലാണ്. 48 ചെക്ക് ഇൻ കൗണ്ടറുകളും പതിനാറ് വീതം എമിഗ്രേഷൻ, ഇമിഗ്രേഷൻ കൗണ്ടറുകളും, എട്ട് കസ്റ്റംസ് കൗണ്ടറുകളും പ്രവർത്തനസജ്ജമായി. ലഗേജുകൾ പുറത്തെത്തിക്കാൻ മൂന്ന് കൺവെയർ ബെൽറ്റുകളും തയ്യാറാണ്.

ടെർമിനൽ മുറ്റത്ത് തന്നെ വലിയ പാർക്കിങ് മൈതാനവുമുണ്ട്. 700 കാറുകളും  200 ടാക്സി വാഹനങ്ങളം  25 ബസുകളും   ഒരേസമയം  നിറുത്തിയിടാം. ഏപ്രണിൽ ഒരേസമയം 20 വിമാനങ്ങൾക്ക് പാര്‍ക്ക് ചെയ്യാം. ആറ് എയ്റോ ബ്രിഡ്ജുകളും. ആത്യാധുനിക സംവിധാനങ്ങളോടെ രണ്ട് അഗ്നിശമ്ന നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.

ആദ്യഘട്ടത്തിൽ ഗൾഫ് മേഖലയിലേക്കാണ്  സർവീസുകൾ. വിദേശ  കമ്പനികൾക്കുള്ള നിയന്ത്രണം കേന്ദ്ര സർക്കാർ എടുത്തുമാറ്റിയാൽ കൂടുതുൽ  വിമാനങ്ങള്‍  ഇവിടെ പറന്നിറങ്ങും. 

ചുരുങ്ങിയ ചെലവില്‍ ആഭ്യന്തരയാത്രക്ക് ഉതകുന്ന ഉഡാന്‍ സര്‍വീസിന്റെ എണ്ണത്തിലും കണ്ണൂര്‍    മുന്നിലാണ്.  ജനുവരിയില്‍  സര്‍വീസുകള്‍  സജ്ജമമാകും.. ഇതോടെ ദിനേനെ 13 വിമാനങ്ങള്‍  കണ്ണൂരിലെത്തും. 1996ൽ  വ്യോമയാന സഹമന്ത്രിയായിരുന്ന സി.എം.ഇബ്രാഹിമാണ് കണ്ണൂരിന്   വിമാനത്താവളം പ്രഖ്യാപിക്കുന്നത്. 97ൽ ജനകീയ കർമസമിതി രൂപം കൊണ്ടു. 98ലാണ് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചത്. 2009ൽ കണ്ണൂർ രാജ്യാന്തര വിമാന കമ്പനിയായ കിയാൽ നിലവിൽ വന്നു. തൊട്ടടുത്തവർഷം അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ശിലാസ്ഥാപനം നടത്തി. 2014ൽ റൺവേയുടെ നിർമാണോദ്ഘാടനം കേന്ദ്ര മന്ത്രിയായിരുന എ.കെ.ആന്റണി നിർവഹിച്ചു. 2016 ഫെബ്രുവരി 29ന് ആദ്യ വിമാനം കണ്ണൂരിലിറങ്ങി. പിന്നീട് രണ്ട് വർഷം കൊണ്ട് നിർമാണ ജോലികളെല്ലാം പൂർത്തിയാക്കി. ഉദ്ഘാടനത്തിന് മുൻപ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രത്യേക വിമാനത്തിൽ പറന്നിറങ്ങിയതും വിവാദമായി. പിന്നാലെ , മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും വിമാനമിറങ്ങിയത് വാർത്തകളിൽ ഇടം പിടിച്ചു.

വ്യോമയാനരംഗത്തു് സ്വകാര്യവത്ക്കരണത്തിന്റെ കാറ്റ് വീശുകയാണ് . ദല്‍ഹിയും  മുംബയും  ബെംഗ്ളുരുമെല്ലാം ഈ  വഴിക്കാണ്.  സംസ്ഥാനത്ത്  ആദ്യത്തേത്  നെടുന്പാശേരിയും.  കണ്ണൂരും മറ്റൊരു വഴി അന്വേഷിച്ചില്ല.  സംസ്ഥാനസര്‍ക്കാറിന്റെ ഒാഹരിപങ്കാളിത്തം  38.94 ശതമാനം.  ഭാരത്  പെട്രോളിയം 24.12 ശതമാനം മുടക്കും.  എയര്‍പോര്‍ട്ട് അതോറിറ്റി   7.42 ശതതമാനവും.  31  ശതമാനം  മുതല്‍മുടക്ക്  സ്വകാര്യമേഖലയുടേതാണ്.  1892 കോടിയായിരുന്നു പ്രതീക്ഷിച്ചിരുന്ന  നിര്‍മാണചെലവ്. പൂര്‍ത്തിയാകുന്നത്  2350 കോടിയിലും.  പി പി പി മോഡല്‍  നെടുന്പാശേരിയെ വിജയപഥത്തിലെത്തിച്ചു.  നെടുന്പാശേരി വിജയിച്ചിടത്ത്   കണ്ണൂര്‍  പിന്നിലാവില്ല. 

മലബാറിന്റെ  ഭൂമിശാസ്ത്രം  കാസര്‍കോട് മുതല്‍ പാലക്കാട് വിരെ നീളുന്നതാണ്.   വിപുലമായ  പ്രവാസികുടുംബശ്ൃംഘലയും  ഇവിടങ്ങളിലാണ്.  ഏറ്റവും  കൂടുതല്‍  ഹജ്  തീര്‍ഥാടകരെയും ഈ  മേഖല പരിപാലിക്കുന്നു.  . ഈ  ഘടകങ്ങളായിരുന്നു  രാജ്യത്തെ  തന്നെ ഏറ്റവും മികച്ച ലാഭകേന്ദ്രങ്ങളിലൊന്നായി  കരിപ്പൂരിനെ  മാറ്റിയത്.   അതൊരു പഴങ്കഥയാണ്.  വികസനത്തിന ഭൂമി കണ്ടെത്താനവാതെ കരിപ്പൂരിന് ശ്വാസം മുട്ടി.  വരവ് കുറഞ്ഞു.  ഹജ്  എംബാര്‍ക്കേഷന്‍   കൊച്ചിക്ക് പോയി.   കരിപ്പൂരിന്റെ വ്ൃഷ്ടപ്രദേശങ്ങളിലേക്കാണ് കണ്ണൂരിന്റെ വരവ്‍.  ഇനിയെന്തായിരിക്കും   കരിപ്പൂരിന്റെ  തലവര 

കണ്ണൂര്‍  ജില്ല മുഴുവനായും  ഇനി  മട്ടന്നൂരിന്്  സ്വന്തമാകും.  കോഴിക്കോടിന്റെ വടകരമേഖലയും  വടക്കോട്ട്  നീങ്ങും, വയനാടും പാല്‍ചുരമിറങ്ങി  മട്ടന്നൂരിലെത്തും.  കാസര്‍കോട്ടുകാര്‍  മംഗലാപുരത്തെയും  ഉപേക്ഷിച്ച്  മട്ടന്നൂരിലെത്തും.  കരിപ്പൂരിന്റെ കിറ്റിയില്‍  നിന്നാവും  ഈ ചോര്‍്ചയെല്ലാം. പിടിച്ചുനില്‍ക്കാന്‍  കരിപ്പൂരിന് വികസനം വേണം. പിപി പി മോഡലും  ആവാം  ? 

തിരുവനന്തപുരവും കരിപ്പൂരും  ഇരിക്കെയായിരുന്നു  നെടുനമ്പാശേരിയുട വരവ്. വിഘ്നങ്ങളില്ലാതെ  വികസനപ്രവര്‍ത്തനങ്ങള്‍  ഇവിടെ  നടന്നു . ലാഭക്കുതിപ്പില്‍  മുന്നേ പോയവരെ പിന്നിലാക്കി.  ഈ  വിജയരഹസ്യം  കണ്ണൂരിനും  കണ്ടു പഠിക്കാം.  

 രാജ്യത്ത് വളര്‍ച്ചാക്കുതിപ്പില്‍  ഏറ്റവും മുന്നിലാണ് വ്യോമയാനമേഖല. ഈ  വികസനമുന്നേറ്റത്തിന്  ഒപ്പം    തന്നെയാണ് സംസ്ഥാനവും. വലിപ്പത്തില്‍  കുഞ്ഞനായ കേരളത്തിലാണ്  രാജ്യത്ത ്ഏറ്റവും കൂടുതല്‍  വിമാനത്താവളങ്ങള്‍  നാലെണ്ണം.  ശബരിമലയിലേക്ക്  ഒന്ന്  പറഞ്ഞും വെച്ചിരിക്കുന്നു.  കാര്യങ്ങളൊത്തുവന്നാല്‍  ആറു എയര്‍സ്ട്രിപ്പുകളും  സംസ്ഥാനത്ത് പൊന്തി വരും.  . തീര്‍ന്നില്ല, ഇക്കഴിഞ്ഞ സാന്പത്തികവര്‍ഷം രാജ്യത്ത് ലാഭമുണ്ടാക്കിയ ഏഴ്  വിമാനത്താവളങ്ങളില്‍  മൂന്നും കേരളത്തിലാണ്. ആഭ്യന്തര , വിദേശ സര്‍വീസുകളുടെ വളര്‍്ചയിലെ  അനുപാതമാറ്റവും  ശ്രദ്ധിക്കണം.  2016ലാണ്  ഈ അനുപാതം ആഭ്യ.ന്തരസര്‍വീസുകള്‍ക്ക് അനുകൂലമായി  മാറു്ന്നത്.  25. 34  ശതമാനത്തിലേക്ക്  രാജ്യത്തികത്ത്   യാത്രക്കാരുടെ എണ്ണം   കൂടി.   വിദേശയാത്രക്കാരുടെ  എണ്ണക്കണക്ക്  23 ശതമാനവും.  ഈ  വളര്‍ച്ചാമാതൃക കണ്ണൂരിനയെും തുണക്കേണ്ടതാണ്.  ഗള്‍ഫ്  രാജ്യങ്ങളിലേക്കുള്ള യാത്രികരാണ്  മലബറിന്‍റെ വിമാനകന്പക്കാര്‍  ഏറെയും.  ഒരിക്കല്‍  മുംബൈ വഴി പോയിരുന്നവര്‍ .  ഇവരുടെ  വിമാനവഴികള്‍  മാറുന്നത്  കരിപൂരിന്റെ വരവോടെയാണ്. ഗള്‍ഫ്  രാജ്യങ്ങളാകെ   മാന്ദ്യത്തിന്റെ നിഴലിലാണ്.  കരിപ്പൂരിനും കണ്ണൂരിനും  ഈ  മാന്ദ്യകാലത്തെ  അതിജീവിക്കാനാവുമോ  ? 

ഉത്തരമലബാറിന് ഒരു അടഞ്ഞ  ഭൂപ്രകൃതിയുണ്ട്  കൊങ്കണ്‍ തീരവും   കുടക് മലനിരകളും  അതിരിടുന്ന  ഈ  ഭൂപ്രകൃതിയിലേക്ക് ആകാശത്തിന്‍റെ വാതയനങ്ങള്‍  തുറക്കുകയാണ്.  വടക്കേമലബാറിന്റെ  ആഗമന, നിര്‍ഗമനങ്ങള്‍ക്ക്  ഇനി അതിരുകളുണ്ടാവില്ല,  ബെംഗ്ളൂരും   മുംബൈയും  ദര്‍ഹിയുമെല്ലാം   മണിക്കൂറുകളുടെ വ്യത്യാസത്തില്‍  ഇനിയിവിടെ  പറന്നിറങ്ങും. ടൂറിസത്തിന്റെ അനന്തമായ സാധ്യതകളിലേക്ക് കൂര്‍ഗും   മെര്ക്കാറയും  മൈസൂരും  കടന്ന്   ഇവിടെനിന്ന്   യാത്രയുണ്ടാകും   വന്നുപോകാന്‍  ഇവിടേക്കെല്ലാം  രാജവീഥികളൊരുങ്ങിയിട്ടുണ്ട്.  ചരക്ക്  കടത്തിന്റെയും വ്യാപാരവിനിമയങ്ങളുടെയും  സാന്പത്തികമുന്നേറ്റം മലബാറിനെ സന്പന്നമാക്കും. സംസ്ഥാനത്തെ പകുതിയിലേറെ  ജില്ലകളുടെ ഈ സാന്പത്ികകുതിപ്പ്  വിഖ്യാതമായ  കേരളമോഡലിന്റെ അടുത്ത ശ്രേണിയാകും. 

MORE IN SPECIAL PROGRAMS
SHOW MORE