കോൺഗ്രസ് ഉയിർപ്പ്; ബിജെപിക്ക് കാലിടറുമോ? എക്സിറ്റ് പോള്‍ സമഗ്രചിത്രം; വിഡിയോ

anchil-challenge-new
SHARE

ഹാട്രിക് വിജയത്തിന് ശേഷം മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ഭരണപക്ഷത്തോട് അവിടങ്ങളിലെ ജനങ്ങള്‍ എന്ത് പറഞ്ഞിരിക്കും? അധികാരത്തുടര്‍ച്ച പതിവാക്കിയ രാജസ്ഥാന്‍ ആ സ്വഭാവം നിലനിര്‍ത്തുമോ? കെസിആറിന്റെ ആത്മവിശ്വാസത്തെ ശരിവയ്ക്കുമോ തള്ളുമോ ജനം? അഞ്ച് സംസ്ഥാനങ്ങളിലെ തീര്‍പ്പ് വോട്ടര്‍മാര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അത് അറിയുംമുമ്പുള്ള ചില സൂചനകള്‍ക്കുള്ള നേരമാണ് ഇത്. വളരെ പ്രധാനമാണ് ആ സൂചനകള്‍പോലും.

ഒരു മഹാജനവിധി മാസങ്ങള്‍ക്കപ്പുറം നരേന്ദ്രമോദി–രാഹുല്‍ ഗാന്ധി ക്യാംപുകള്‍ നേരിടാനിരിക്കെ സുപ്രധാനം. ഈ സമയം ആ സൂചനകള്‍ അറിയാനുള്ളതാണ്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും തെലങ്കാനയും മിസോറവും എങ്ങനെ ചിന്തിച്ചു എന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലേക്ക്, അത് നല്‍കുന്ന പ്രാഥമിക വിലയിരുത്തലിലേക്ക്.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.