ആലപ്പുഴയിൽ അരങ്ങൊരുങ്ങി

kalolsavam34
‌ഫയൽചിത്രം
SHARE

കൗമാര കലാമേളയ്ക്കൊരുങ്ങി ആലപ്പുഴ. അമ്പത്തിയൊമ്പതാം സ്കൂൾ കലോൽസവത്തിന് ഒരുക്കങ്ങളെല്ലാം ആലപ്പുഴ പട്ടണത്തിൽ പൂർത്തിയായി. നാളെ രാവിലെ ഒമ്പതു മണിക്ക് മൽസരങ്ങൾ തുടങ്ങും.അത്യാഡംബരങ്ങളൊന്നുമില്ലാതെയാണ് അമ്പത്തിയൊമ്പതാം സ്കൂൾ കലോൽസവത്തിനായി ആലപ്പുഴയൊരുങ്ങിയിരിക്കുന്നത്. ചെലവു കുറയ്ക്കാൻ മൽസര ദിനങ്ങളുടെ എണ്ണം മൂന്നായി കുറച്ചു. പക്ഷേ വേദികളുടെ എണ്ണം കൂട്ടി. മൽസരങ്ങൾ വേഗത്തിൽ തീർക്കാൻ ഒരുക്കിയിരിക്കുന്നത് മുപ്പത് വേദികൾ.

ഉത്തരാസ്വയംവരം മുതൽ പെരുവഴിയമ്പലം വരെ ആലപ്പുഴയിലെ പ്രതിഭകളുടെ തൂലികത്തുമ്പിൽ പിറന്ന രചനകളുടെ പേരാണ് ഓരോ വേദിയ്ക്കും. 

ഒമ്പതിനായിരം കുട്ടികളുണ്ടാവും മൽസരിക്കാൻ.  അധ്യാപകരടക്കം  , നാലായിരത്തോളം പേരടങ്ങുന്ന ' സംഘാടക സമിതിയും ആലപ്പുഴ പട്ടണത്തെ സജീവമാക്കും.

ഉൽസവ രസംകൊല്ലിയായ അപ്പീലുകളുടെ എണ്ണം പരമാവധി കുറയ്ക്കുമെന്നാണ് സംഘാടകരുടെ പക്ഷം. രാത്രി പന്ത്രണ്ടു മണിക്കപ്പുറത്തേക്ക് മത്സരങ്ങൾ നീളില്ലെന്നാണ് ഉറപ്പ്.

ലളിതമാണ് എങ്കിലും ഉജ്വലമാകുമീ കലാമേള എന്ന പ്രതീക്ഷയുണ്ട്. മഹാപ്രളയത്തെ നീന്തിക്കടന്ന ഈ നാട് കൗമാര പ്രതിഭകൾക്കായി ആ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.