മണ്ഡലകാലത്തിലെ നാലാം ദിനം; സമാധാനമില്ലാതെ സന്നിധാനം

sabarimala-no-peace
SHARE

ഇക്കൊല്ലത്തെ ശബരിമല മണ്ഡലകാലം നാലാം ദിവ‍സത്തിലേക്ക് കടന്നെങ്കിലും നിലയ്ക്കലിലെയോ പമ്പയിലെയോ സന്നിധാനത്തെയോ സമാധാനമില്ലായ്മക്ക് തെല്ലും അയവില്ല. 

യുവതീപ്രവേശനമെന്ന വിഷയം ഇപ്പോൾ ആരും സംസാരിക്കുന്നില്ല. അനാവശ്യമായ വാശികളും തർക്കങ്ങളും വാക്കേറ്റവും അറസ്റ്റും വിവാദവും. അതാണ് ഇപ്പോഴത്തെ കാഴ്ചകൾ. 

ബിജെപിയുടെ ശബരിമല നിലപാടാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള അനുദിനം വാക്ക് മാറ്റിപ്പറയുന്നു. സമരം യുവീപ്രവേശനത്തിനെതിരെ അല്ല എന്നാണ് ശ്രീധരൻപിള്ള കഴിഞ്ഞദിവസം പറഞ്ഞത്. ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി ഇതിനെ നേരിട്ടത്. 

MORE IN SPECIAL PROGRAMS
SHOW MORE